പ്രിയസഖീ.. സഖീ...
പ്രിയസഖീ.. സഖി...
ആ....ലലലലാ.....
പ്രിയസഖിനീയെന്നില്‍ പിരിയരുതെന്നല്ലേ
പനിമതിതന്‍ കാതില്‍ മണിമുകിലിന്‍ മന്ത്രം!
വൈശാഖസന്ധ്യേ ദീപം താഴ്ത്തൂ ഹേ
രമണീയമേതോ രവിവര്‍മ്മ ചിത്രം
രജനീകുടീരം ഇതാ.... ഓ....
അണയും വിധുസഖിയോ അഴകിന്‍ മധുമതിയോ
അരികില്‍ ചിരിചൊരിയുന്നു!
ഇതളായ് ഇതളിതളായ് വിടരും കവിതകളോ
സഖി നിന്‍ കരിമീന്‍ മിഴികള്‍ !
കമനീ നീയെന്നില്‍ കരവല്ലി ചേര്‍ക്കെ
കാര്‍മുകില്‍ത്തുമ്പില്‍ തൂമിന്നലോ!
കിളിവാതിലിനരികില്‍ കിളിപാടിയ കഥകള്‍
ഇനിയും സഖി പറയൂ നീ
കളനൂപുരമണിയും കഴലിന്‍ മൃദുചലനം
കരളില്‍ മധുചൊരിയുന്നു
നിറയുമ്പോള്‍ നീ നറുമുന്തിരിത്തേന്‍
ഈ പാനപാത്രം നിറയുന്നു