Premikkaanariyaatta

പ്രേമിക്കാനറിയാത്ത
Work
Year
Language

സാ ..സാ.. പാ...പാ ..സാ..സാ
പ്രേമിക്കാനറിയാത്ത പെൺകിടാവും
കാട്ടിൽ പൊഴിയുന്ന പൂനിലാവും
സഫലമായ് തീരാത്ത തേൻകിനാവും
കാമുക ഹൃദയത്തിൻ നൊമ്പരങ്ങൾ
നൊമ്പരങ്ങൾ നൊമ്പരങ്ങൾ
(പ്രേമിക്കാനറിയാത്ത..)

ഹൃദയാഭിലാഷങ്ങൾ പൂവിട്ടു നിൽക്കുമ്പോൾ
വിമുഖിയോ നീ സുമുഖീ (2)
ആസ്വാദനങ്ങൾ നിന്നധരത്തിൽ വീഴുമ്പോൾ
അലസയോ നീ ലസിതേ (2)
(പ്രേമിക്കാനറിയാത്ത..)

അനുരാഗം വന്നു നിൻ വാതിലിൽ മുട്ടുമ്പോൾ
പിണക്കമോ രൂപവതി
മലരിൻ മണിമാറിൽ മധുപൻ മയങ്ങുമ്പൊൾ
വിരസയോ നീ വിമലേ (2)
(പ്രേമിക്കാനറിയാത്ത..)

sā ..sā.. pā...pā ..sā..sā
premikkānaṟiyātta pĕṇgiḍāvuṁ
kāṭṭil pŏḻiyunna pūnilāvuṁ
saphalamāy tīrātta tenkināvuṁ
kāmuga hṛdayattin nŏmbaraṅṅaḽ
nŏmbaraṅṅaḽ nŏmbaraṅṅaḽ
(premikkānaṟiyātta..)

hṛdayābhilāṣaṅṅaḽ pūviṭṭu nilkkumboḽ
vimukhiyo nī sumukhī (2)
āsvādanaṅṅaḽ ninnadharattil vīḻumboḽ
alasayo nī laside (2)
(premikkānaṟiyātta..)

anurāgaṁ vannu nin vādilil muṭṭumboḽ
piṇakkamo rūbavadi
malarin maṇimāṟil madhuban mayaṅṅumbŏḽ
virasayo nī vimale (2)
(premikkānaṟiyātta..)