Premiccu premiccu

പ്രേമിച്ചു പ്രേമിച്ചു
Year
Language

പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു
ദേവസ്ത്രീയാക്കും
കാടായ കാടുകള്‍ മുഴുവന്‍ ഞാനൊരു
കതിര്‍മണ്ഡപമാക്കും
(പ്രേമിച്ചു)

ആയിരമുമ്മകള്‍ കൊണ്ടു നിന്നെ-
യൊരോമന പൂവാക്കും(2)
ഞാനതിന്‍ പല്ലവപുടങ്ങള്‍ക്കുള്ളിലെ
മാണിക്ക്യ മണിമുത്താകും
(പ്രേമിച്ചു)

ആലിംഗനത്തില്‍ മൂടി നിന്നെയൊ-
രാലോല രോമാഞ്ചമാക്കും
ഞാനതിന്‍ പീലിത്തിരുമുടി ചാര്‍ത്തിയ
വേണു ഗായകനാകും
(പ്രേമിച്ചു)

premiccu premiccu ninnĕ ñānŏru
devastrīyākkuṁ
kāḍāya kāḍugaḽ muḻuvan ñānŏru
kadirmaṇḍabamākkuṁ
(premiccu)

āyiramummagaḽ kŏṇḍu ninnĕ-
yŏromana pūvākkuṁ(2)
ñānadin pallavabuḍaṅṅaḽkkuḽḽilĕ
māṇikkya maṇimuttāguṁ
(premiccu)

āliṁganattil mūḍi ninnĕyŏ-
rālola romāñjamākkuṁ
ñānadin pīlittirumuḍi sārttiya
veṇu gāyaganāguṁ
(premiccu)