Premattin naattugaariyaanu nyaaan

പ്രേമത്തിന്‍ നാട്ടുകാരിയാണു ഞാന്‍
Year
Language

പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ
പേരില്ലാ രാജകുമാരിയാണു ഞാൻ
(പ്രേമത്തിൻ..‍)
കിനാവിന്റെ വീട്ടുകാരി
നിലാവിന്റെ കൂട്ടുകാരി
കിരീടമില്ലാ രാജകുമാരിയാണു ഞാൻ
(പ്രേമത്തിൻ....)

സംഗീതം പാടിയെന്റെ
സാമ്രാജ്യം നേടി ഞാൻ
തങ്കത്തിൻ ചിലങ്ക കെട്ടി
ചെങ്കോലു ചൂടി ഞാൻ(പ്രേമത്തിൻ...)

കൈവിരലാൽ മുദ്രകൾ കാട്ടി
കഥ പറയും റാണി ഞാൻ
കണ്മുനയാൽ കവിതകള്‍ എഴുതും
കലാകാരിയാണു ഞാൻ (പ്രേമത്തിൻ..)

premattin nāṭṭugāriyāṇu ñān
perillā rājagumāriyāṇu ñān
(premattin..)
kināvinṟĕ vīṭṭugāri
nilāvinṟĕ kūṭṭugāri
kirīḍamillā rājagumāriyāṇu ñān
(premattin....)

saṁgīdaṁ pāḍiyĕnṟĕ
sāmrājyaṁ neḍi ñān
taṅgattin silaṅga kĕṭṭi
sĕṅgolu sūḍi ñān(premattin...)

kaiviralāl mudragaḽ kāṭṭi
katha paṟayuṁ ṟāṇi ñān
kaṇmunayāl kavidagaḽ ĕḻuduṁ
kalāgāriyāṇu ñān (premattin..)