Premattin muraliyoodi

പ്രേമത്തിന്‍ മുരളിയൂതി
Year
Language

പ്രേമത്തിന്‍ മുരളിയൂതി മനോമലര്‍
വാടിയിലെഴുന്നള്ളി ഗായകന്‍ നീ
മോഹസങ്കല്പ വൃന്ദാവനത്തിലെ - പ്രേമ
രാധയായു്ത്തീര്‍ന്നുപോയിന്നു ഞാന്‍

ലോകം എന്തും വിധിയെഴുതിയെന്നെപ്പഴിക്കുകിലും
നിന്നെപ്പിരിഞ്ഞു പോകാന്‍ മേലാ മേലാ

ഘോരസമുദായനീതിതന്‍ ഗ്രന്ഥമേ
പ്രാണബന്ധത്തില്‍ നീയസംബന്ധമേ - ഓ
പ്രാണബന്ധത്തില്‍ നീയസംബന്ധമേ
തങ്കനാണയത്തുട്ടുകളിലല്ല
സമ്പത്തുക്കളില്ല ഉലകിലനുരാഗപൂജാ
അല്ലെന്നാകിലെന്‍ ഹൃദയവാതിലില്‍ വന്നു
മുട്ടിവിളിച്ചതെന്തിനാണവന്‍
ലോകം എന്തും വിധിയെഴുതിയെന്നെപ്പഴിക്കുകിലും
നിന്നെപ്പിരിഞ്ഞു പോകാന്‍ മേല മേലാ

പ്രേമത്തിന്‍ മുരളിയുമൂതിമനോമലര്‍
വാടിയിലെഴുന്നള്ളി ഗായകന്‍ നീ

premattin muraḽiyūdi manomalar
vāḍiyilĕḻunnaḽḽi gāyagan nī
mohasaṅgalba vṛndāvanattilĕ - prema
rādhayāyu്ttīrnnuboyinnu ñān

logaṁ ĕnduṁ vidhiyĕḻudiyĕnnĕppaḻikkugiluṁ
ninnĕppiriññu pogān melā melā

ghorasamudāyanīdidan grandhame
prāṇabandhattil nīyasaṁbandhame - o
prāṇabandhattil nīyasaṁbandhame
taṅganāṇayattuṭṭugaḽilalla
sambattukkaḽilla ulagilanurāgabūjā
allĕnnāgilĕn hṛdayavādilil vannu
muṭṭiviḽiccadĕndināṇavan
logaṁ ĕnduṁ vidhiyĕḻudiyĕnnĕppaḻikkugiluṁ
ninnĕppiriññu pogān mela melā

premattin muraḽiyumūdimanomalar
vāḍiyilĕḻunnaḽḽi gāyagan nī