Premasvapnattin

പ്രേമസ്വപ്നത്തിന്‍
Year
Language

പ്രേമസ്വപ്നത്തിന്‍ ദേഹമടക്കിയ
പ്രേതകുടീരത്തിന്‍ വാതിലില്‍
പൊട്ടിക്കരയുന്ന ശ്രാവണചന്ദ്രിക
പുഷ്പം വിതറുവാന്‍ വന്നു
വീണ്ടും പുഷ്പം വിതറുവാന്‍ വന്നു

ഓ.....ഓ......
കൂപ്പുകൈ മൊട്ടുമായ് നക്ഷത്ര കന്യകള്‍
വീര്‍പ്പുമടക്കി നോക്കുമ്പോള്‍
പാതിരാപ്പക്ഷിതന്‍ ഗദ്ഗദം മാത്രമീ
പാരും വാനും കേട്ടില്ല(2)

ഓ....ഓ.......
കല്ലറവാതിലില്‍ വര്‍ഷാന്ത സന്ധ്യകള്‍
കണ്ണുനീര്‍ കൈത്തിരി വയ്ക്കുമ്പോള്‍
മന്ദം മന്ദമീ അസ്ഥിമാടത്തിന്റെ
നെഞ്ചിന്‍ സ്പന്ദനം കേള്‍ക്കുനിങ്ങള്‍(2)

premasvapnattin dehamaḍakkiya
predaguḍīrattin vādilil
pŏṭṭikkarayunna śrāvaṇasandriga
puṣpaṁ vidaṟuvān vannu
vīṇḍuṁ puṣpaṁ vidaṟuvān vannu

o.....o......
kūppugai mŏṭṭumāy nakṣatra kanyagaḽ
vīrppumaḍakki nokkumboḽ
pādirāppakṣidan gadgadaṁ mātramī
pāruṁ vānuṁ keṭṭilla(2)

o....o.......
kallaṟavādilil varṣānda sandhyagaḽ
kaṇṇunīr kaittiri vaykkumboḽ
mandaṁ mandamī asthimāḍattinṟĕ
nĕñjin spandanaṁ keḽkkuniṅṅaḽ(2)