Premaraagam paadivannoru

പ്രേമരാഗം പാടിവന്നൊരു
Work
Year
Language

പ്രേമരാഗം പാടിവന്നൊരു
പൊൻകിനാവിൻ ശാരികേ
(പ്രേമരാഗം....)
പാതിരാവിൻ കുളിരിൽ നിന്റെ
തൂവലിന്നു നനഞ്ഞുവോ
പ്രേമരാഗം പാടി വന്നൊരു
പൊൻകിനാവിൻ ശാരികേ

സിരകൾ നിറയും കുളിരിലെ മധുമയതാളം
ശിലകളിൽ രതിലയലഹരിയിലലിയും ഭാവം
(സിരകൾ നിറയും....)
പകരുമീ രജനിയിൽ മൃദുലവികാരം പൂവിടും
പ്രേമരാഗം പാടിവന്നൊരു
പൊൻകിനാവിൻ ശാരികേ

പുതുമഴ ചൊരിയും പുളകങ്ങൾ നുകരുന്നു ഭൂമി
കരളിലൊരൊളിമിന്നൽക്കൊടിപോലെ വിടരുമെൻ മോഹം
(പുതുമഴ.....)
ഇനിയീ രജനിയിൽ മധുരിമയാകാൻ നീ വരൂ
(പ്രേമരാഗം.....)

premarāgaṁ pāḍivannŏru
pŏnkināvin śārige
(premarāgaṁ....)
pādirāvin kuḽiril ninṟĕ
tūvalinnu nanaññuvo
premarāgaṁ pāḍi vannŏru
pŏnkināvin śārige

siragaḽ niṟayuṁ kuḽirilĕ madhumayadāḽaṁ
śilagaḽil radilayalahariyilaliyuṁ bhāvaṁ
(siragaḽ niṟayuṁ....)
pagarumī rajaniyil mṛdulavigāraṁ pūviḍuṁ
premarāgaṁ pāḍivannŏru
pŏnkināvin śārige

pudumaḻa sŏriyuṁ puḽagaṅṅaḽ nugarunnu bhūmi
karaḽilŏrŏḽiminnalkkŏḍibolĕ viḍarumĕn mohaṁ
(pudumaḻa.....)
iniyī rajaniyil madhurimayāgān nī varū
(premarāgaṁ.....)