Premamennaalent

പ്രേമമെന്നാലെന്ത്‌
Work
Year
Language

ആ.....
പ്രേമമെന്നാലെന്ത് അതിന്‍ ദാഹമെന്നാലെന്ത്
ആരോമലാളേ ചൊല്ലാമോ
ഒരു തൂവലാലുള്ളം തലോടുമ്പോള്‍

നിലാവൊന്നില്‍ നീരാടും പൂവാണോ?
കിനാവിന്റെ പൂവേന്തും തേനാണോ?
ആ.. മുകില്‍പ്പക്ഷി പേറും അഴകാണോ മഴവില്ലാണോ?
ഇണങ്ങുന്ന മൈനേ... ആ....
ഇണങ്ങുന്ന മൈനേ അണയേണം ഒരേ കൂട്ടില്‍ നാം
മനസ്സിന്റെ മന്ത്രം കൊണ്ടു ജീവന്‍ തമ്മിലൊന്നാകെ

വികാരങ്ങള്‍ ചൂടുന്നമുത്താണോ?
വിലാസങ്ങള്‍ പേറുന്ന മുത്താണോ?
ശിശിരങ്ങള്‍ പേറും കുളിരാണോ പനിനീരാണോ?
ഇളം പേടമാനേ ആ‍.....
ഇളം പേടമാനേ കഴിയേണം ഒരേ മേട്ടില്‍ നാം
മനസ്സിന്റെ വര്‍ണ്ണം കൊണ്ടു മോഹം തമ്മിലൊന്നാകെ

ā.....
premamĕnnālĕnt adin dāhamĕnnālĕnt
āromalāḽe sŏllāmo
ŏru tūvalāluḽḽaṁ taloḍumboḽ

nilāvŏnnil nīrāḍuṁ pūvāṇo?
kināvinṟĕ pūvenduṁ tenāṇo?
ā.. mugilppakṣi peṟuṁ aḻagāṇo maḻavillāṇo?
iṇaṅṅunna maine... ā....
iṇaṅṅunna maine aṇayeṇaṁ ŏre kūṭṭil nāṁ
manassinṟĕ mandraṁ kŏṇḍu jīvan dammilŏnnāgĕ

vigāraṅṅaḽ sūḍunnamuttāṇo?
vilāsaṅṅaḽ peṟunna muttāṇo?
śiśiraṅṅaḽ peṟuṁ kuḽirāṇo paninīrāṇo?
iḽaṁ peḍamāne ā.....
iḽaṁ peḍamāne kaḻiyeṇaṁ ŏre meṭṭil nāṁ
manassinṟĕ varṇṇaṁ kŏṇḍu mohaṁ tammilŏnnāgĕ