Premame ninre peril

പ്രേമമേ നിന്റെ പേരില്‍
Work
Year
Language

പ്രേമമേ പ്രേമമേ നിന്റെ പേരില്‍
പേ പിടിച്ചോടുന്നു ജീവിതങ്ങള്‍
നീയോ വെറുമൊരു കാനല്‍ജലം
കാമിനിക്കണ്ണിന്‍ മിരട്ടുമായം

എത്രപരിശുദ്ധ ജീവിതങ്ങള്‍
ക്കത്തലേകീ നീ കൊടും പിശാചേ
എത്ര മികച്ച യുവപ്രഭാവം
ദഗ്ദ്ധമായീല നിന്‍ ദൃഷ്ടിയിങ്കല്‍

ലോകം മയക്കുന്ന ജാലവിദ്യേ
നാശമെന്നല്ലെ നിനക്കു നാമം
ഞാനൊരു യാചകന്‍ നിന്റെ മുന്‍പില്‍
ദീനനായ് നില്‍ക്കേണ്ട കാര്യമെന്തേ

പോകട്ടേ ഞാനെന്റെ പാടു നോക്കി
ഏകൂ തിരിച്ചെന്റെ ജീവിതം നീ

premame premame ninṟĕ peril
pe piḍiccoḍunnu jīvidaṅṅaḽ
nīyo vĕṟumŏru kānaljalaṁ
kāminikkaṇṇin miraṭṭumāyaṁ

ĕtrabariśuddha jīvidaṅṅaḽ
kkattalegī nī kŏḍuṁ piśāse
ĕtra migacca yuvaprabhāvaṁ
dagddhamāyīla nin dṛṣṭiyiṅgal

logaṁ mayakkunna jālavidye
nāśamĕnnallĕ ninakku nāmaṁ
ñānŏru yāsagan ninṟĕ munpil
dīnanāy nilkkeṇḍa kāryamĕnde

pogaṭṭe ñānĕnṟĕ pāḍu nokki
egū tiriccĕnṟĕ jīvidaṁ nī