Premalahariyil mulugi

പ്രേമലഹരിയിൽ മുഴുകി
Year
Language

പ്രേമലഹരിയില്‍ മുഴുകി
എന്‍ ഗാനവാഹിനിയൊഴുകി
ആരാധികേ നിന്‍ മനസ്സിനുള്ളിലെ
അജ്ഞാതതീരം തഴുകി
(പ്രേമ...)

വീണയിലുണരും നാദം
നിന്‍ മൊഴിയില്‍ ഞാന്‍ കേട്ടു
സന്ധ്യകളണിയും രാഗം
നിന്‍ കവിളില്‍ ഞാന്‍ കണ്ടു
മാനസവാതില്‍ തുറക്കൂ - ഈ
പൂങ്കുയിലിന്നൊരു കൂടൊരുക്കൂ
ആരാധികേ നിന്‍ മനസ്സിനുള്ളിലെ
അജ്ഞാതതീരം തഴുകി
(പ്രേമ...)

എഴുതാത്ത കാവ്യം‌പോലെ
വിടരാത്ത സൂനംപോലെ
സങ്കല്‌പസീമയിലേതോ
സംഗീതമായ് നീ ഉണര്‍ന്നു
മാതളപ്പൂവേ വിടരൂ - നിന്‍
മധുപന് നറുതേന്‍ പകരൂ
ആരാധികേ നിന്‍ മനസ്സിനുള്ളിലെ
അജ്ഞാതതീരം തഴുകി
(പ്രേമ...)

premalahariyil muḻugi
ĕn gānavāhiniyŏḻugi
ārādhige nin manassinuḽḽilĕ
ajñādadīraṁ taḻugi
(prema...)

vīṇayiluṇaruṁ nādaṁ
nin mŏḻiyil ñān keṭṭu
sandhyagaḽaṇiyuṁ rāgaṁ
nin kaviḽil ñān kaṇḍu
mānasavādil tuṟakkū - ī
pūṅguyilinnŏru kūḍŏrukkū
ārādhige nin manassinuḽḽilĕ
ajñādadīraṁ taḻugi
(prema...)

ĕḻudātta kāvyaṁ‌polĕ
viḍarātta sūnaṁpolĕ
saṅgal‌pasīmayiledo
saṁgīdamāy nī uṇarnnu
mādaḽappūve viḍarū - nin
madhuban naṟuden pagarū
ārādhige nin manassinuḽḽilĕ
ajñādadīraṁ taḻugi
(prema...)