പ്രേമകവിതകളേ ഓ ....
ഭാവതരംഗങ്ങള്‍ കുളിര്‍കോരിയിടും
ദേവഗംഗകളേ.....
പ്രേമകവിതകളേ....
കമലദലങ്ങള്‍ ഉറങ്ങും രാവില്‍
നിമിഷഹംസങ്ങള്‍ നീന്തും കടവില്‍...
കടവില്‍...നിങ്ങള്‍തന്‍ കടവില്‍...
പുഷ്പമംഗല്യ നികുഞ്ജങ്ങള്‍ തേടും
സ്വപ്നസഞ്ചാരിണിഞാന്‍ ഒരു
സ്വപ്നസഞ്ചാരിണി ഞാന്‍...
പ്രേമകവിതകളേ....
ഹൃദയസരസ്സിനു ദാഹിയ്ക്കുമ്പോള്‍
മൃതസഞീവനി നല്‍കുന്നവരെ..
നിറയ്ക്കു..ചഷകങ്ങള്‍ നിറയ്ക്കൂ...
കാലില്‍ ഇന്ദ്രധനുസ്സുകള്‍ ചാര്‍ത്തിയ
കാവ്യകുമാരികളേ..വരൂ കാവ്യകുമാരികളേ...
പ്രേമകവിതകളേ....