Premagaayagaa jeevagaayagaa

പ്രേമഗായകാ ജീവഗായകാ
Year
Language

പ്രേമഗായകാ ജീവനായക
പൂത്തുലഞ്ഞ മേനിയൊന്ന് പുൽകാൻ വാ
ഒന്നു പുൽകാൻ വാ (പ്രേമഗായകാ..)

അങ്കം കുറിക്കുന്ന മിഴിയിലോ ?
തങ്കം തിളങ്ങുന്ന കവിളിലോ ? (അങ്കം..)
ആദ്യത്തെ സമ്മാനം തന്നു നീ
അനുരാഗ തേന്മുദ്ര തന്നു നീ (പ്രേമഗായകാ..)

ഓളം തുളുമ്പുന്ന നദിയിലോ ?
സ്നേഹം തുടിക്കുന്ന കരളിലോ ? (ഓളം..)
ആനന്ദകല്ലോലം കണ്ടു നീ
ഉടലാകെ രോമാഞ്ചം കൊണ്ടു നീ (പ്രേമഗായകാ..)

premagāyagā jīvanāyaga
pūttulañña meniyŏnn pulgān vā
ŏnnu pulgān vā (premagāyagā..)

aṅgaṁ kuṟikkunna miḻiyilo ?
taṅgaṁ tiḽaṅṅunna kaviḽilo ? (aṅgaṁ..)
ādyattĕ sammānaṁ tannu nī
anurāga tenmudra tannu nī (premagāyagā..)

oḽaṁ tuḽumbunna nadiyilo ?
snehaṁ tuḍikkunna karaḽilo ? (oḽaṁ..)
ānandagallolaṁ kaṇḍu nī
uḍalāgĕ romāñjaṁ kŏṇḍu nī (premagāyagā..)