Premaanyajanakkuri

പ്രേമാഞ്ജനക്കുറി
Year
Language

പ്രേമാഞ്ജനക്കുറി മായുകില്ല
രോമാഞ്ചമേകിയണിഞ്ഞതല്ലേ
കാലം കരിതേച്ചുമായ്ച്ചാലും
അഴിയാതെന്നുള്ളിൽ തെളിഞ്ഞുനിൽക്കും
(പ്രേമാഞ്ജനക്കുറി....)
പ്രേമാഞ്ജനക്കുറി മായുകില്ല

ഭൂതകാലത്തിലെ കയ്പ്പവല്ലി
ഭാവിയിൽ മുന്തിരിച്ചാറു നൽകും
നാളത്തെ ഗതികൾ മാറിയാലും
ഞാനിതിൽ നിന്നൊളിച്ചോടുകില്ല
(പ്രേമാഞ്ജനക്കുറി....)

പ്രേമാംബരത്തിലെ അമ്പിളിയെ
കാർമുകിൽ മൂടി മറച്ചാലും
(പ്രേമാംബരത്തിലെ....)
എൻ രാഗമന്ദമരുത്തു മെല്ലെ
വീശുമ്പോഴെല്ലാം മറന്നുപോകും
പ്രേമാഞ്ജനക്കുറി മായുകില്ല...

premāñjanakkuṟi māyugilla
romāñjamegiyaṇiññadalle
kālaṁ karideccumāyscāluṁ
aḻiyādĕnnuḽḽil tĕḽiññunilkkuṁ
(premāñjanakkuṟi....)
premāñjanakkuṟi māyugilla

bhūdagālattilĕ kayppavalli
bhāviyil mundiriccāṟu nalguṁ
nāḽattĕ gadigaḽ māṟiyāluṁ
ñānidil ninnŏḽiccoḍugilla
(premāñjanakkuṟi....)

premāṁbarattilĕ ambiḽiyĕ
kārmugil mūḍi maṟaccāluṁ
(premāṁbarattilĕ....)
ĕn rāgamandamaruttu mĕllĕ
vīśumboḻĕllāṁ maṟannuboguṁ
premāñjanakkuṟi māyugilla...