Prema saagarattin

പ്രേമ സാഗരത്തിൻ
Year
Language

പ്രേമസാഗരത്തിന്നഴിമുഖമാകും നിന്‍
ഈ മനോഹര മലര്‍മിഴിയില്‍
കനകസ്വപ്നം കൊണ്ടു ഞാന്‍
ഒരു കളിത്തോണിയിറക്കി, തോഴീ
കളിത്തോണിയിറക്കി
പ്രേമസാഗരത്തിന്‍

എന്റെ രാജ്യമകലെയകലെ
എന്റെ തീരം ദൂരെ ദൂരെ .... എന്റെ
നിന്റെ ചിരിയാം വിളക്കുമാടം
കണ്ടുവന്നൊരു നാവികന്‍ ഞാന്‍
അഹാ .... അഹാ ....
പ്രേമസാഗരത്തിന്‍

നിന്റെ കവിളില്‍ നീളെ നീളെ
സൂന്ദര താരുണ്യ താലം
വിണ്ണില്‍നിന്നും കൊണ്ടുവന്ന
കുങ്കുമപ്പൂവാരിത്തൂകി
അഹാ .... അഹാ ....
പ്രേമസാഗരത്തിന്‍

premasāgarattinnaḻimukhamāguṁ nin
ī manohara malarmiḻiyil
kanagasvapnaṁ kŏṇḍu ñān
ŏru kaḽittoṇiyiṟakki, toḻī
kaḽittoṇiyiṟakki
premasāgarattin

ĕnṟĕ rājyamagalĕyagalĕ
ĕnṟĕ tīraṁ dūrĕ dūrĕ .... ĕnṟĕ
ninṟĕ siriyāṁ viḽakkumāḍaṁ
kaṇḍuvannŏru nāvigan ñān
ahā .... ahā ....
premasāgarattin

ninṟĕ kaviḽil nīḽĕ nīḽĕ
sūndara tāruṇya tālaṁ
viṇṇilninnuṁ kŏṇḍuvanna
kuṅgumappūvārittūgi
ahā .... ahā ....
premasāgarattin