Pravaahame gamgaa pravaahame

പ്രവാഹമേ ഗംഗാ പ്രവാഹമേ
Work
Year
Language

പ്രവാഹമേ...
ഗംഗാപ്രവാഹമേ...
സ്വരരാഗഗംഗാപ്രവാഹമേ
സ്വര്‍ഗ്ഗീയ സായൂജ്യസാരമേ
നിന്‍ സ്നേഹഭിക്ഷക്കായ് നീറിനില്‍ക്കും
തുളസീദളമാണു ഞാന്‍, കൃഷ്ണ-
തുളസീദളമാണു ഞാന്‍...
(സ്വരരാഗ...)

നിന്നെയുമെന്നെയുമൊന്നിച്ചിണക്കി
നിരുപമനാദത്തിന്‍ ലോലതന്തു
നിന്‍ ഹാസരശ്‌മിയില്‍ മാണിക്യമായ് മാറി
ഞാനെന്ന നീഹാരബിന്ദു....
(സ്വരരാഗ...)

ആത്മാവില്‍ നിന്‍ രാഗസ്‌പന്ദനമില്ലെങ്കില്‍
ഈ വിശ്വം ചേതനാശൂന്യമല്ലോ..
എന്‍ വഴിത്താ‍രയില്‍ ദീപം കൊളുത്തുവാന്‍
നീ ചൂടും കോടീരമില്ലേ....
(സ്വരരാഗ...)

pravāhame...
gaṁgāpravāhame...
svararāgagaṁgāpravāhame
svarggīya sāyūjyasārame
nin snehabhikṣakkāy nīṟinilkkuṁ
tuḽasīdaḽamāṇu ñān, kṛṣṇa-
tuḽasīdaḽamāṇu ñān...
(svararāga...)

ninnĕyumĕnnĕyumŏnnicciṇakki
nirubamanādattin loladandu
nin hāsaraś‌miyil māṇikyamāy māṟi
ñānĕnna nīhārabindu....
(svararāga...)

ātmāvil nin rāgas‌pandanamillĕṅgil
ī viśvaṁ sedanāśūnyamallo..
ĕn vaḻittārayil dībaṁ kŏḽuttuvān
nī sūḍuṁ koḍīramille....
(svararāga...)