Pranayikkugayaayirunnu

പ്രണയിക്കുകയായിരുന്നു
Year
Language

പ്രണയിക്കുകയായിരുന്നൂ നാം
ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കയാണു നമ്മള്‍
ഇനിയും പിറക്കാത്ത ജന്മങ്ങളില്‍
(പ്രണയിക്കുക...)

ഈ ബന്ധമെന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മള്‍...
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം
ഇണ പിരിയാതെയലഞ്ഞു - തമ്മില്‍
വേര്‍പിരിയാതെയലഞ്ഞു - നമ്മള്‍
വേര്‍പിരിയാതെയലഞ്ഞു...
(പ്രണയിക്കുക...)

ഏതു വിഷാദം മഞ്ഞായ് മൂടുന്നു
കാതരമൊരു കാറ്റായ് ഞാനില്ലേ
ആശകള്‍ പൂത്ത മനസ്സിലെന്നും ഞാന്‍
നിനക്കായ് തീര്‍ക്കാം മഞ്ചം - എന്നും
നിനക്കായ് തീര്‍ക്കാം മലര്‍മഞ്ചം - നമ്മള്‍
നമുക്കായ് തീര്‍ക്കും മണിമഞ്ചം
(പ്രണയിക്കുക...)

പ്രണയിക്കുകയായിരുന്നൂ നാം
ഓരോരോ ജന്മങ്ങളില്‍...
ഇനി നമ്മള്‍ പിരിയുവ-
തെങ്ങനെയോ എങ്ങനെയോ

praṇayikkugayāyirunnū nāṁ
ororo janmaṅṅaḽil
praṇayikkayāṇu nammaḽ
iniyuṁ piṟakkātta janmaṅṅaḽil
(praṇayikkuga...)

ī bandhamĕnnuṁ anaśvaramallayo
agalugayillini nammaḽ...
praṇayattin pādayil nāmĕtra kālaṁ
iṇa piriyādĕyalaññu - tammil
verbiriyādĕyalaññu - nammaḽ
verbiriyādĕyalaññu...
(praṇayikkuga...)

edu viṣādaṁ maññāy mūḍunnu
kādaramŏru kāṭrāy ñānille
āśagaḽ pūtta manassilĕnnuṁ ñān
ninakkāy tīrkkāṁ mañjaṁ - ĕnnuṁ
ninakkāy tīrkkāṁ malarmañjaṁ - nammaḽ
namukkāy tīrkkuṁ maṇimañjaṁ
(praṇayikkuga...)

praṇayikkugayāyirunnū nāṁ
ororo janmaṅṅaḽil...
ini nammaḽ piriyuva-
tĕṅṅanĕyo ĕṅṅanĕyo