ഉം...................................
പ്രണയത്തോണിയുലഞ്ഞു ഞാനതില്‍ ഏകനായി
കരയറിയാതെ കയമറിയാതെ തുഴയെറിയാനറിയാതെ
//പ്രണയ....................//
അനുരാഗസരസ്സിലെ കടത്തുതോണി
തുഴഞ്ഞെത്തി എന്തിനെന്നെ വിളിച്ചിരുത്തി
//അനുരാഗ....................//
മോഹമുള്‍ച്ചെടിയുള്ള മറുകരയില്‍
മാദകപ്പൂവാണെന്നു പറഞ്ഞതെന്തേ
//പ്രണയ....................//
മേഘറാന്തല്‍ത്തിരി കത്തും ഹൃദയത്തോണി
നിലയില്ലാ കയത്തിലെ ചുഴിയിലാഴ്ത്തി
//മേഘറാന്തല്‍....................//
കൊഞ്ചിക്കുഴഞ്ഞനിന്നെ തിര കവര്‍ന്നു
പുഞ്ചിരിപ്പൂ തന്നു നീ മറഞ്ഞതെന്തേ
//പ്രണയ....................//