പ്രണയമന്ത്രത്തുടിയുണര്‍ത്താന്‍ വന്നു നീ
പിന്‍നിലാവിന്‍ സ്നേഹലയമായ് മാറി നീ
ചന്ദ്രലേഖേ നിന്റെ ജാലം
കിനാവിന്‍ സ്വര്‍ണ്ണരേഖകളായ്
എഴുതാം ഞാന്‍... എഴുതാം ഞാന്‍...
(പ്രണയമന്ത്ര)
രാസകേളീയാമമായി
വൃന്ദാവനമാകെയുണരും വേളയായ്
സ്വരതരംഗിണിയില്‍ പൊന്‍പദാവലിയില്‍
പ്രേമമോഹനലീലയില്‍ മുഴുകാന്‍ പോരൂ
നടനം നടനം സുമധുരനട പകരുമമൃത-
കണിക ജതികളിലാടാന്‍ നൃത്തമാടാന്‍
(പ്രണയമന്ത്ര)
എന്റെ ജന്മം ധന്യമാകാന്‍
വസന്തം പൂവിടര്‍ത്തിയ വേളയില്‍
മാഞ്ഞുപോകരുതേ മഞ്ജുപൗരുഷമേ
ജീവതന്ത്രികള്‍ മീട്ടി ഞാന്‍ പാടാം പോരൂ
പ്രണയം കവിയും സുലളിതമൊരു കവിത-
യൊഴുകുമമരജതികളിതിലാടൂ പ്രിയതോഴീ
(പ്രണയമന്ത്ര)