Pranayam viriyum raagam

പ്രണയം വിരിയും രാഗം
Year
Language

പ്രണയം വിരിയും രാഗമിതേ കരളിന്‍ താളമിതേ
നീയും ഞാനും ശ്രുതിയും ലയവും
നിരുപമബന്ധമിതേ ഓ നിരുപമബന്ധമിതേ (പ്രണയം)

പാര്‍വ്വണചന്ദ്രന്‍ ചൊരിയും കതിരോ
പ്രാണസഖീ നിന്‍ മണിക്കവിളോ
പാര്‍വ്വണചന്ദ്രന്‍ ചൊരിയും കതിരോ
പ്രാണസഖീ നിന്‍ മണിക്കവിളോ
കണ്മണി നീയെന്‍ കണിമലരല്ലേ
മനസ്സിലെ ഇരുളില്‍ മണിവിളക്കല്ലേ
കുസുമസുഗന്ധമല്ലേ ഓ കുസുമസുഗന്ധമല്ലേ (പ്രണയം)

ചന്ദനഗന്ധം വഴിയും നിശയില്‍
ചാരുമുഖീ നീ ചാരെ വരൂ
ചന്ദനഗന്ധം വഴിയും നിശയില്‍
ചാരുമുഖീ നീ ചാരെ വരൂ
കാനനമലരോ കല്‍പ്പകത്തളിരോ
മഴമുകിലഴകോ മലര്‍മുടിത്തഴയോ
മദനസരോവരമോ ഓ മദനസരോവരമോ (പ്രണയം)

praṇayaṁ viriyuṁ rāgamide karaḽin dāḽamide
nīyuṁ ñānuṁ śrudiyuṁ layavuṁ
nirubamabandhamide o nirubamabandhamide (praṇayaṁ)

pārvvaṇasandran sŏriyuṁ kadiro
prāṇasakhī nin maṇikkaviḽo
pārvvaṇasandran sŏriyuṁ kadiro
prāṇasakhī nin maṇikkaviḽo
kaṇmaṇi nīyĕn kaṇimalaralle
manassilĕ iruḽil maṇiviḽakkalle
kusumasugandhamalle o kusumasugandhamalle (praṇayaṁ)

sandanagandhaṁ vaḻiyuṁ niśayil
sārumukhī nī sārĕ varū
sandanagandhaṁ vaḻiyuṁ niśayil
sārumukhī nī sārĕ varū
kānanamalaro kalppagattaḽiro
maḻamugilaḻago malarmuḍittaḻayo
madanasarovaramo o madanasarovaramo (praṇayaṁ)