പ്രണയം എന്നും താപമോ
അഴകേ....നീ ശാപമോ
കരളേ...എന്‍ അഴകേ...
(പ്രണയം..)
എണ്ണിയാല്‍ തീരാത്ത അഭിലാഷജാലം
എന്നില്‍ നിന്നെങ്ങോ മറഞ്ഞൂ...
അനുദിനമലയുന്നുവോ....
ഹൃദയം പാടിയ അനുരാഗഗീതം
മനതാരില്‍ മണിവീണയായ് ...
സ്വരജതി പാടുന്നുവോ
അഴലുകള്‍ നീറും നിഴലായ് നീളും
കരിമുകിലായിരുന്നൂ....(അഴലുകള്‍ ...)
വെറുതെ.... വെറുതെ....ഈ ജന്മം
(പ്രണയം..)
പൂക്കണിപ്പൂത്താലം പൊന്‍തിരി നീട്ടി
മുന്നില്‍ നീ വന്നു വിടര്‍ന്നു....
മലരുകള്‍ ചൊരിയുന്നുവോ....
മിഴികളില്‍ അഴകിന്‍ കതിരൊളിദീപം
കരിന്തിരി കത്തുന്നുവോ.....
കരിമഷി പടരുന്നുവോ.....
വ്യഥകളില്‍ നീന്തും വ്രണിതമാം ജന്മം
കടങ്കഥയായിരുന്നു...(വ്യഥകളില്‍ ....)
വെറുതെ....വെറുതെ.....വെറുതെ.....
(പ്രണയം..)