പ്രണയം...മധുരം...പ്രകൃതിയിലൊഴുകും സുകൃതം
പനിനീര്‍ക്കിളിതന്‍ ചിറകിലെ ഇതള്‍പോല്‍ മൃദുലം മൃദുലം
ഉയിരില്‍ പടരും പുളകം സിരകളില്‍ നിറയും പ്രളയം
മിഴിയും മിഴിയും പൊഴിയും പൊരുളിന്‍ പൊരുളായ്
ഒരുവരി പാടൂ നീ..പ്രിയസഖി പോരൂ നീ......
പ്രിയസഖി..പ്രണയം....മധുരം....
പുതച്ചുറങ്ങാന്‍ തന്നു ഞാന്‍ പൂനിലാവു്
വിളിച്ചുണർത്താന്‍ വന്നുവോ പൊന്‍കിനാവു്
വിണ്ണിലുള്ളൊരാ മൺവിളക്കിലെ നാളം
കുഞ്ഞുകൈകളും കൂപ്പി നില്‍ക്കുമീ നേരം
തളിരുടല്‍ തഴുകിയ വിരലുകള്‍ തെരുതെരെ
എഴുതിയ വരികളിലൊഴുകിയ മധുരം
ഓരോ പൂവില്‍ തേനായ്ത്തീരും
നീയെന്‍ മാറില്‍ താനേ അലിയും..
പ്രണയം....മധുരം...
അടുത്തിരുന്നാല്‍ താണിടും നീലവാനം
ഇറുത്തെടുക്കാന്‍ താരകള്‍ പൂക്കളാകും
മന്ത്രവീണയായ് നിന്നെ മീട്ടുമീ രാവില്‍
മഞ്ഞുതുള്ളികള്‍ മാലകോര്‍ക്കുമോ മാറില്‍
ഉയിരിലുമലകടലിളകിയ നിശകളില്‍
ഇണയുടെ ചൊടികള്‍ നിറയുമൊരമൃതം
ഓരോ നെഞ്ചിലും പാലായ് തീരും
ഓരോ ജന്മം താനേ വിരിയും.....
(...പ്രണയം...മധുരം...)