പ്രണയ കലഹമോ പരിഭവമോ
പ്രിയസഖി നീ അഭിനയിക്കും
പ്രേമ നാടകമോ ഇത് പ്രേമ നാടകമോ
പ്രണയ കലഹമോ പരിഭവമോ
പ്രിയസഖി നീ അഭിനയിക്കും
പ്രേമ നാടകമോ ഇത് പ്രേമ നാടകമോ
// പ്രണയ . . . .//
നിറഞ്ഞു കണ്ടിട്ടില്ലല്ലോ ഇതുവരെ ഞാന്‍
നിന്‍ നീലോല്‍പല മിഴികള്‍ (2)
നിന്‍ കവിളില്‍...നിന്‍ ചൊടിയില്‍...വിടരാതിരുന്നിട്ടില്ലല്ലോ
വികാര സിന്ദൂര പുഷ്പങ്ങള്‍
// പ്രണയ....//
തകര്‍ന്നു കണ്ടിട്ടില്ലല്ലോ
അനുരാഗം തന്ത്രികള്‍ പാകിയ ഹൃദയം (2)
എന്നരികില്‍ നീ വരുമ്പോള്‍
കിലുങ്ങാതിരുന്നിട്ടില്ലല്ലോ
കിനാവില്‍ മുങ്ങിയ നിന്‍ നാണം
(പ്രണയ...)
......................