പ്രണയകലാവല്ലഭാ... മുഖ
പ്രസാദമിനിയും ചാര്‍ത്തിക്കൂ
പ്രഥമരാത്രിയല്ലേ നമ്മുടെ
പ്രമദ രാത്രിയല്ലേ?
മുളച്ചുമുളച്ചുവന്ന യൗവ്വനം പണ്ടുനിന്‍
മുല്ലപ്പൂന്തഴകൊണ്ടു മുറിഞ്ഞനാളില്‍
അന്നു മോഹങ്ങള്‍ പ്രതീക്ഷിച്ചിരുന്നതീ
ആദ്യത്തെ ആശ്ലേഷ സുഖത്തിനല്ലേ
ധന്യയായി ഞാന്‍ ധന്യയായി
പൊടിച്ചു പൊടിച്ചുനിന്ന ലജ്ജകളിന്നു നിന്‍
പൊന്നും കൈനഖം കൊണ്ട് വിടര്ന്ന നേരം
എന്റെ സ്വപ്നങ്ങള്‍ ഉറങ്ങാതിരുന്നതീ
ഏകാന്ത സംഗമ സുഖത്തിനല്ലേ
ധന്യയായി ഞാന്‍ ധന്യയായി