Pranayaardra mohajadigal

പ്രണയാര്‍ദ്ര മോഹജതികള്‍
Year
Language

പ്രണയാർദ്ര മോഹജതികള്‍ ആരോമലാള്‍ക്കു വേണ്ടി
ഇനിയീ ജന്മം എന്നോമലേ നിനക്കുവേണ്ടി ..(2)

കുങ്കുമപ്പൂക്കള്‍ വിടരുന്നു
മഞ്ജീരനാദം കേള്‍ക്കുമ്പോള്‍
ശാരദരാവുകള്‍ പാടുന്നു
നിന്‍ കാൽച്ചിലമ്പൊലി ഉണരുമ്പോള്‍
മാനോടും നിന്‍ പദഗതിയില്‍
മയിലാടും നീ ഈ സ്വരമഴയില്‍
പ്രണയാര്‍ദ്ര മോഹജതികള്‍ ആരോമലാള്‍ക്കു വേണ്ടി
ഇനിയീ ജന്മം എന്നോമലേ നിനക്കുവേണ്ടി .

ശിലകള്‍ പോലും അലിയുന്നു നിന്‍
മന്ദഹാസം പൊഴിയുമ്പോള്‍
ഗോപുരദീപം മിഴി തുറന്നു
നിന്‍ പൂവിരല്‍ മെയ്യില്‍ തഴുകുമ്പോള്‍
നീ ഉണരുമ്പോള്‍ പൊന്‍പുലരി..
നീയാണെന്‍ മനസ്സിന്‍ നവരാത്രി
(...പ്രണയാർദ്ര ....)

praṇayārdra mohajadigaḽ āromalāḽkku veṇḍi
iniyī janmaṁ ĕnnomale ninakkuveṇḍi ..(2)

kuṅgumappūkkaḽ viḍarunnu
mañjīranādaṁ keḽkkumboḽ
śāradarāvugaḽ pāḍunnu
nin kālscilambŏli uṇarumboḽ
mānoḍuṁ nin padagadiyil
mayilāḍuṁ nī ī svaramaḻayil
praṇayārdra mohajadigaḽ āromalāḽkku veṇḍi
iniyī janmaṁ ĕnnomale ninakkuveṇḍi .

śilagaḽ poluṁ aliyunnu nin
mandahāsaṁ pŏḻiyumboḽ
goburadībaṁ miḻi tuṟannu
nin pūviral mĕyyil taḻugumboḽ
nī uṇarumboḽ pŏnpulari..
nīyāṇĕn manassin navarātri
(...praṇayārdra ....)