Prakrti yuvadi roobavadi

പ്രകൃതി യുവതി രൂപവതി
Year
Language

പ്രകൃതീ ... യുവതീ ... രൂപവതീ ...

പ്രകൃതീ ... യുവതീ ... രൂപവതീ ..
പ്രേമം ... ഓഹോ... നിന്നോടെനിക്കുള്ള
ഹൃദയ വികാരം പ്രേമം ഓഹോ ..
പ്രേമം ..ഓഹോ ..ഓഹോ ...

നിന്റെയുഷസ്സുകള്‍ നിന്റെ തൃസന്ധ്യകള്‍
നിന്റെ രാത്രികള്‍ രാഗിണിപ്പൂക്കള്‍ (നിന്റെയുഷസ്സു)
അവയുടെ കതിര്‍മണ്ഡപങ്ങളില്‍ നിന്ന് ഞാന്‍
ആയിരം വര്‍ണ്ണങ്ങള്‍ കവര്‍ന്നെടുത്തു (അവയുടെ)
അനുഭൂതികള്‍ക്ക് നിറം കൊടുത്തു
ഓഹോ ...ഓഹോ ...ഓഹോ ...(പ്രകൃതീ)

നിന്റെ മൃദുസ്വരം നിന്റെ മധുസ്മിതം
നിന്റെ ലജ്ജയില്‍ മുങ്ങിയ മൌനം (നിന്റെ മൃദു)
അവയുടെ മണിമഞ്ജുഷകളില്‍ നിന്ന് ഞാന്‍
ആയിരം സ്വപ്‌നങ്ങള്‍ കവര്‍ന്നെടുത്തു (അവയുടെ)
അനുരാഗത്തിന് കടം കൊടുത്തു
ഓഹോ ...ഓഹോ ...ഓഹോ ...(പ്രകൃതീ)

prakṛtī ... yuvadī ... rūbavadī ...

prakṛtī ... yuvadī ... rūbavadī ..
premaṁ ... oho... ninnoḍĕnikkuḽḽa
hṛdaya vigāraṁ premaṁ oho ..
premaṁ ..oho ..oho ...

ninṟĕyuṣassugaḽ ninṟĕ tṛsandhyagaḽ
ninṟĕ rātrigaḽ rāgiṇippūkkaḽ (ninṟĕyuṣassu)
avayuḍĕ kadirmaṇḍabaṅṅaḽil ninn ñān
āyiraṁ varṇṇaṅṅaḽ kavarnnĕḍuttu (avayuḍĕ)
anubhūdigaḽkk niṟaṁ kŏḍuttu
oho ...oho ...oho ...(prakṛtī)

ninṟĕ mṛdusvaraṁ ninṟĕ madhusmidaṁ
ninṟĕ lajjayil muṅṅiya maൌnaṁ (ninṟĕ mṛdu)
avayuḍĕ maṇimañjuṣagaḽil ninn ñān
āyiraṁ svap‌naṅṅaḽ kavarnnĕḍuttu (avayuḍĕ)
anurāgattin kaḍaṁ kŏḍuttu
oho ...oho ...oho ...(prakṛtī)