Prakrti prabhaamayi

പ്രകൃതി പ്രഭാമയി
Year
Language

പ്രകൃതീ പ്രഭാമയീ...
പ്രപഞ്ചസൗന്ദര്യമാവാഹിക്കും
പ്രണവമന്ത്രം നീ (പ്രകൃതീ)

ദേവദേവബിംബമുണര്‍ത്തും
യാമശംഖൊലിയില്‍...
പ്രഭാതമേ... പ്രഭാതമേ...
പ്രണയിനി നിന്‍
പുളകങ്ങള്‍ വിതറുന്ന
പൗര്‍ണ്ണമി നീ...
പ്രകൃതീ പ്രഭാമയീ...

വെള്ളിമേഘങ്ങള്‍ വെഞ്ചാമരം വീശുന്ന
പൊന്നിന്‍ പ്രഭാതങ്ങളും...
വെണ്‍‌ചന്ദ്രലേഖകള്‍ മഞ്ഞില്‍ നീരാടുന്ന
യാമിനീയാമങ്ങളും...
ധന്യമാക്കുന്ന നിന്‍ സൗന്ദര്യധാരയില്‍
നീന്തിത്തുടിക്കട്ടെ ഞാന്‍...
പ്രകൃതീ പ്രഭാമയീ...

മന്‍‌മനോരഞ്ജിത മാകന്ദമഞ്ജരി
മാലേയമാരുത മന്ദാകിനി
നിന്റെ നിമ്‌നോന്നത രമ്യതടങ്ങളില്‍
നിര്‍‌ല്ലീനനാകട്ടെ ഞാന്‍...
നിര്‍‌വാണമടയട്ടെ ഞാന്‍...
(പ്രകൃതീ...)

prakṛtī prabhāmayī...
prabañjasaundaryamāvāhikkuṁ
praṇavamandraṁ nī (prakṛtī)

devadevabiṁbamuṇarttuṁ
yāmaśaṁkhŏliyil...
prabhādame... prabhādame...
praṇayini nin
puḽagaṅṅaḽ vidaṟunna
paurṇṇami nī...
prakṛtī prabhāmayī...

vĕḽḽimeghaṅṅaḽ vĕñjāmaraṁ vīśunna
pŏnnin prabhādaṅṅaḽuṁ...
vĕṇ‌sandralekhagaḽ maññil nīrāḍunna
yāminīyāmaṅṅaḽuṁ...
dhanyamākkunna nin saundaryadhārayil
nīndittuḍikkaṭṭĕ ñān...
prakṛtī prabhāmayī...

man‌manorañjida māgandamañjari
māleyamāruda mandāgini
ninṟĕ nim‌nonnada ramyadaḍaṅṅaḽil
nir‌llīnanāgaṭṭĕ ñān...
nir‌vāṇamaḍayaṭṭĕ ñān...
(prakṛtī...)