പ്രകൃതീ നീയൊരു പ്രേമനികുഞ്ജം പനിനീർപ്പുഴയൊഴുകുമ്പോൾ
പാലപ്പൂ വിടരുമ്പോൾ.... പ്രാണനിലേതോ സങ്കല്പത്തിൻ പ്രിയമുരളിക പാടുമ്പോൾ....
പ്രകൃതീ നീയൊരു പ്രേമനികുഞ്ജം പനിനീർപ്പുഴയൊഴുകുമ്പോൾ
പാലപ്പൂ വിടരുമ്പോൾ....
പൂവിനെ കുളിരല പുണരുമ്പോൾ...ദ്യോവിനെ പൊന്നല പുൽകുമ്പോൾ...
രാഗവസന്തവിലാസിനി...സ്വപ്നരാഗിണി...നീ
രോമാഞ്ചമായണയൂ....ഞാൻ ചാർത്തും
സീമന്തക്കുറിയണിയൂ....
പ്രകൃതീ നീയൊരു പ്രേമനികുഞ്ജം പനിനീർപ്പുഴയൊഴുകുമ്പോൾ
പാലപ്പൂ വിടരുമ്പോൾ....
രാവിനെ പൂമണം പൊതിയുമ്പോൾ.... രാക്കിളിയായ് ഞാൻ പാടുമ്പോൾ...
ദേവപഥങ്ങളിൽ നായികേ......സ്വർഗ്ഗഗായികേ..നീ
മന്ദസ്മിതം ചൊരിയൂ....മൃദുലതേ
ആലിംഗനത്തിലലിയൂ....
പ്രകൃതീ നീയൊരു പ്രേമനികുഞ്ജം പനിനീർപ്പുഴയൊഴുകുമ്പോൾ
പാലപ്പൂ വിടരുമ്പോൾ....