Prakrtee prabhaavadee

പ്രകൃതീ പ്രഭാവതീ
Year
Language

പ്രകൃതീ പ്രഭാവതീ
നിന്റെ പ്രാണന്റെ തന്ത്രിയിൽ പുലരുന്നതേതൊരു
പ്രണവ സംഗീതത്തിൻ മൃദുമന്ത്രം
ആ..ആ..ആ..ആ.ആ

ഉഷസ്സും സന്ധ്യയും നിന്റെ മനസ്സിലെ
ഊഷ്മള സ്വപ്നങ്ങളല്ലോ
ആ..ആ..ആ
ഉഷസ്സും സന്ധ്യയും നിന്റെ മനസ്സിലെ
ഊഷ്മള സ്വപ്നങ്ങളല്ലോ
ഋതുക്കളും മനുഷ്യരുമെല്ലാമെല്ലാം
നിൻ ഹൃദയത്തിൻ സ്പന്ദനമല്ലോ (2) (പ്രകൃതീ...)

കലയും കാലവും നിന്റെ കാൽക്കലെ
കാഞ്ചന ശില്പങ്ങളല്ലോ
ആ..ആ.ആ
കലയും കാലവും നിന്റെ കാൽക്കലെ
കാഞ്ചന ശില്പങ്ങളല്ലോ
പുഴകളും പൂക്കലൂം പൂന്തിങ്കളും നിൻ
പുളകത്തിൻ നാളങ്ങളല്ലോ (2)(പ്രകൃതീ...)

prakṛtī prabhāvadī
ninṟĕ prāṇanṟĕ tandriyil pularunnadedŏru
praṇava saṁgīdattin mṛdumandraṁ
ā..ā..ā..ā.ā

uṣassuṁ sandhyayuṁ ninṟĕ manassilĕ
ūṣmaḽa svapnaṅṅaḽallo
ā..ā..ā
uṣassuṁ sandhyayuṁ ninṟĕ manassilĕ
ūṣmaḽa svapnaṅṅaḽallo
ṛtukkaḽuṁ manuṣyarumĕllāmĕllāṁ
nin hṛdayattin spandanamallo (2) (prakṛtī...)

kalayuṁ kālavuṁ ninṟĕ kālkkalĕ
kāñjana śilbaṅṅaḽallo
ā..ā.ā
kalayuṁ kālavuṁ ninṟĕ kālkkalĕ
kāñjana śilbaṅṅaḽallo
puḻagaḽuṁ pūkkalūṁ pūndiṅgaḽuṁ nin
puḽagattin nāḽaṅṅaḽallo (2)(prakṛtī...)