Pragaasame

പ്രകാശമേ
Year
Language

പ്രകാശമേ അകമിഴിതന്‍ പ്രകാശമേ
പ്രതീകമേ തരളത തന്‍ പ്രതീകമേ
നിത്യ സൗമ്യമായി സത്യദീപമായി
നിഴലുപോലനുപദം തുടരുമേകമാം സുകൃതമേ
(പ്രകാശമേ)

പൊന്‍പുലരിയായി നിന്റെ ജീവിതം
ചന്ദനം ചാര്‍ത്തട്ടെ എന്നുമീവിധം
(പൊന്‍)
പൊന്നു പെങ്ങള്‍തന്‍ ചിരിയില്‍ നിന്നിനി
വെണ്ണിലാവുകള്‍ മണ്ണിലുതിരുവാന്‍
നേരുന്നു നേരുന്നു വീണ്ടും ആശംസ ഞാന്‍
(പ്രകാശമേ)

തൂമഞ്ഞെഴും നിന്റെ മാനസം
കുങ്കുമം ചാർത്തട്ടെ ഏതുകാലവും
(തൂമഞ്ഞെഴും....)
കരളിന്‍ നാദമായ് നിനവില്‍ ലീനമായ്
ഉയിരിന്‍ പാതിയായ് കുഞ്ഞുപെങ്ങളായ്
ഒരു നൂറു ജന്മങ്ങള്‍ നേടാന്‍ കേഴുന്നു ഞാന്‍....
(പ്രകാശമേ...)

pragāśame agamiḻidan pragāśame
pradīgame taraḽada tan pradīgame
nitya saumyamāyi satyadībamāyi
niḻalubolanubadaṁ tuḍarumegamāṁ sukṛtame
(pragāśame)

pŏnpulariyāyi ninṟĕ jīvidaṁ
sandanaṁ sārttaṭṭĕ ĕnnumīvidhaṁ
(pŏn)
pŏnnu pĕṅṅaḽtan siriyil ninnini
vĕṇṇilāvugaḽ maṇṇiludiruvān
nerunnu nerunnu vīṇḍuṁ āśaṁsa ñān
(pragāśame)

tūmaññĕḻuṁ ninṟĕ mānasaṁ
kuṅgumaṁ sārttaṭṭĕ edugālavuṁ
(tūmaññĕḻuṁ....)
karaḽin nādamāy ninavil līnamāy
uyirin pādiyāy kuññubĕṅṅaḽāy
ŏru nūṟu janmaṅṅaḽ neḍān keḻunnu ñān....
(pragāśame...)