പ്രകാശ നാളം ചുണ്ടില്‍ മാത്രം
പ്രകാശനാളം ചുണ്ടില്‍ മാത്രം
മനസ്സിലാകെ മഹാന്ധകാരം
എല്ലാമഭിനയം പാതിരാവില്‍
പൊലിഞ്ഞുപോയി വസന്ത താരം
അരങ്ങില്‍ മാത്രം ഈ സംഗീതം
അണിയറയ്ക്കുള്ളില്‍ വിലാപനാദം
വിരൂപരൂപം വിഷാദവചനം
അഴിഞ്ഞചമയം ഇരുണ്ട വദനം
കടമായ്‌വാങ്ങിയ തൂമന്ദഹാസം
അണിഞ്ഞുവേദിയിലണഞ്ഞ നേരം
അണകളെല്ലാം തകര്‍ന്നു വീണു
ആ......
അണകളെല്ലാം തകര്‍ന്നു വീണു
ആത്മാവിലൊഴുകി കണ്ണീരിന്‍ ധാര
pragāśanāḽaṁ suṇḍil mātraṁ
manassilāgĕ mahāndhagāraṁ
ĕllāmabhinayaṁ pādirāvil
pŏliññuboyi vasanda tāraṁ
araṅṅil mātraṁ ī saṁgīdaṁ
aṇiyaṟaykkuḽḽil vilābanādaṁ
virūbarūbaṁ viṣādavasanaṁ
aḻiññasamayaṁ iruṇḍa vadanaṁ
kaḍamāyvāṅṅiya tūmandahāsaṁ
aṇiññuvediyilaṇañña neraṁ
aṇagaḽĕllāṁ tagarnnu vīṇu
ā......
aṇagaḽĕllāṁ tagarnnu vīṇu
ātmāvilŏḻugi kaṇṇīrin dhāra