Pradimagal

പ്രതിമകൾ
Year
Language

പ്രതിമകൾ പ്രതിമകൾ
പ്രിയദർശിനികൾ പ്രതിമകൾ
കവിതകൾ കവിതകൾ
കല്ലിൽ കൊത്തിയ കവിതകൾ

ചുണ്ടിൽ സ്വർണ്ണക്കരണ്ടിയുമായ്
ശുക്രദശയിൽ ജനിച്ചവരേ
നിൽക്കൂ ഒന്നു നിൽക്കൂ
ജിപ്സി നർത്തകിയെ വേണോ
ഝനക് ഝനക് ഝനക്
ഹിപ്പി നർത്തകിയെ വേണോ
ചരസ്സ് ചരസ്സ് ചരസ്സ്
വിരുന്നുമുറിയിൽ വെയ്ക്കാം
പളുങ്കു കൂട്ടിൽ വെയ്ക്കാം
തനിച്ചിരുന്നു മടുക്കുമ്പോൾ
ലല്ലലം തുള്ളിക്കാം
(പ്രതിമകൾ...)

കണ്ണിൽ കാമസ്ഫുലിംഗവുമായ്
എന്നെക്കണ്ടു വിയർത്തവരേ
നിൽക്കൂ ഒന്നു നിൽക്കൂ
സ്വർഗ്ഗമേനകയെ വേണോ
കൊടുക്കൂ കൊടുക്കൂ കൊടുക്കൂ
നഗ്നസുന്ദരിയെ വേണോ
കിടക്കമുറിയിൽ വെയ്ക്കാം
ഇടയ്ക്ക് തൊട്ടു നോക്കാം
തനിച്ചിരുന്നു കുടിക്കുമ്പോൾ
ദം മേരാദം പാടിക്കാം
( പ്രതിമകൾ...)

pradimagaḽ pradimagaḽ
priyadarśinigaḽ pradimagaḽ
kavidagaḽ kavidagaḽ
kallil kŏttiya kavidagaḽ

suṇḍil svarṇṇakkaraṇḍiyumāy
śukradaśayil janiccavare
nilkkū ŏnnu nilkkū
jipsi narttagiyĕ veṇo
jhanak jhanak jhanak
hippi narttagiyĕ veṇo
sarass sarass sarass
virunnumuṟiyil vĕykkāṁ
paḽuṅgu kūṭṭil vĕykkāṁ
taniccirunnu maḍukkumboḽ
lallalaṁ tuḽḽikkāṁ
(pradimagaḽ...)

kaṇṇil kāmasphuliṁgavumāy
ĕnnĕkkaṇḍu viyarttavare
nilkkū ŏnnu nilkkū
svarggamenagayĕ veṇo
kŏḍukkū kŏḍukkū kŏḍukkū
nagnasundariyĕ veṇo
kiḍakkamuṟiyil vĕykkāṁ
iḍaykk tŏṭṭu nokkāṁ
taniccirunnu kuḍikkumboḽ
daṁ merādaṁ pāḍikkāṁ
( pradimagaḽ...)