Pradigaara durgge

പ്രതികാര ദുര്‍ഗ്ഗേ
Work
Year
Language

പ്രതികാരദുര്‍ഗ്ഗേ - പായുക നീ പടവാളുമായ്
കൂടപ്പിറപ്പിനെ കൊന്ന വഞ്ചകനെത്തേടി ...
വീരമരണമിതെന്തിനു കണ്ണീര്‍
വിഷാദമരുതരുതേ - പിതാവേ
വിഷാദമരുതരുതേ

ചതിച്ചു കൊന്നൊരു ചന്തൂ നിന്നെ തുടച്ചു മാറ്റാനായ്
കുതിച്ചു കുതിച്ചു കുതിച്ചു കൊണ്ടൊരു
വീരസഹോദരി വരവായി

ചാകാന്‍ പിറന്ന ചേകോന്‍ നിന്‍ മകന്‍
കരയരുതിനിയമ്മേ - പൊന്നമ്മേ -
കരയരുതിനിയമ്മേ

പാലു കൊടുത്തൊരു കൈയ്യില്‍ കടിച്ചു
പായുകയാണോ പാമ്പേ നീ
പ്രതികാരത്തിന്‍ പരുന്തു പിന്നില്‍
പറന്നു പറന്നു വരുമല്ലോ

ചുമന്നു പോറ്റിയ മകനുടെ ദേഹം
ചുടലയിലെരിഞ്ഞാലും
തല്‍ക്കീര്‍ത്തി പൊലിയില്ലൊരുനാളും.

pradigāradurgge - pāyuga nī paḍavāḽumāy
kūḍappiṟappinĕ kŏnna vañjaganĕtteḍi ...
vīramaraṇamidĕndinu kaṇṇīr
viṣādamarudarude - pidāve
viṣādamarudarude

sadiccu kŏnnŏru sandū ninnĕ tuḍaccu māṭrānāy
kudiccu kudiccu kudiccu kŏṇḍŏru
vīrasahodari varavāyi

sāgān piṟanna segon nin magan
karayarudiniyamme - pŏnnamme -
karayarudiniyamme

pālu kŏḍuttŏru kaiyyil kaḍiccu
pāyugayāṇo pāmbe nī
pradigārattin parundu pinnil
paṟannu paṟannu varumallo

sumannu poṭriya maganuḍĕ dehaṁ
suḍalayilĕriññāluṁ
talkkīrtti pŏliyillŏrunāḽuṁ.