പ്രഭാതത്തിലെ നിഴലു പോലെ
ആദ്യമാദ്യം നീയകന്നു നിന്നു
മധ്യാഹ്ന നിഴലു പോലെ പിന്നെ നീ അടുത്തു വന്നു
നമ്മളൊന്നായ് ചേര്‍ന്നു
പ്രദോഷത്തിലെ നിഴലു പോലെ ദൂരെ ഇരുളില്‍ മായല്ലേ
ഓമലാളേ ഇനി എന്‍ ഓമലാളേ ഇനി എന്‍ ഓമലാളേ (പ്രഭാതത്തിലെ)
നീണ്ട വനവാസം കഴിഞ്ഞു വീണ്ടും ഉഷസ്സ് തെളിഞ്ഞു
കൊഴിഞ്ഞ പീലികള്‍ പെറുക്കി ഞാനിനി തുടരുമീ സഹയാത്ര (നീണ്ട)
തകര്‍ന്ന തന്ത്രികള്‍ കൂട്ടിയിണക്കി തരള തംബുരു മീട്ടാന്‍
കദനമൊഴുകും ഹൃദയം ഇനി നാം
കവന സുന്ദരമാക്കാം കവന സുന്ദരമാക്കാം
(പ്രഭാതത്തിലെ)
കാത്തു കാത്തീ മരുവിലിന്നീ വേനല്‍ മഴയും വന്നു
പ്രാണ നാദം വേണുവാക്കി പാട്ടു പാടിത്തന്നു
ഭാവപുഷ്പതാല ലോചനങ്ങള്‍ ഭദ്ര ദീപികയേന്തീ
നിഷിദ നിശയിലെ ഇരുളു നീക്കി
കളഭ കൌമുദി ചാര്‍ത്തീ (2) (പ്രഭാതത്തിലെ )