Prabhaadagoburavaadil turannu

പ്രഭാതഗോപുരവാതില്‍ തുറന്നു
Year
Language

പ്രഭാത ഗോപുര വാതില്‍ തുറന്നു
പണ്ടു മനുഷ്യന്‍ വന്നൂ
വിശ്വ പ്രകൃതി വെറും കൈയ്യോടെ
വിരുന്നു നല്‍കാന്‍ നിന്നു (പ്രഭാത )

കൊടിയുഗങ്ങള്‍ക്കകലെ കാലംകൂടി ജനിക്കും മുന്‍പേ
സൂര്യനില്‍ നിന്നൊരു ചുടുതീക്കുടമായ്
ശൂന്യാകാശ സരസ്സില്‍
ശൂന്യാകാശ സരസ്സില്‍
വീണു തണുത്തു കിടന്നു മയങ്ങി ഉണര്‍ന്നവളല്ലോ ഭൂമി
വായുവിലീറന്‍ ജീവകണങ്ങളെ വാരിച്ചൂടിയ ഭൂമി

അന്നു മനുഷ്യന്‍ തീര്‍ത്തു ഭൂമിയില്‍ ആയിരമത്ഭുത ശില്‍പ്പങ്ങള്‍
അളകാപുരികള്‍ മഥുരാപുരികള്‍ കലയുടെയമരാവതികള്‍
അഷ്ടൈശ്വര്യ സമൃദ്ധികള്‍ ചൂടി അനശ്വരയായി ഭൂമി
സങ്കല്‍പ്പത്തിനു ചിറകുകള്‍ കിട്ടി സനാഥയായി ഭൂമി .....

മന്നിലെ ജീവിത ഖനികളില്‍ മുഴുവന്‍
പൊന്നു വിളഞ്ഞത് കാണ്‍കെ
സൂര്യന്‍ കോപം കൊണ്ട് ജ്വലിച്ചു
ശുക്രനു കണ്ണ് ചുവന്നു
ഭൂമിയെ വന്നു വലംവച്ചൊരുനാള്‍ പൂന്തിങ്കള്‍ക്കല പാടി
പറഞ്ഞയയ്ക്കൂ ദേവി മനുഷ്യനെയൊരിക്കല്‍ ഇതിലെ കൂടി
(പ്രഭാത )

prabhāda gobura vādil tuṟannu
paṇḍu manuṣyan vannū
viśva prakṛti vĕṟuṁ kaiyyoḍĕ
virunnu nalgān ninnu (prabhāda )

kŏḍiyugaṅṅaḽkkagalĕ kālaṁkūḍi janikkuṁ munpe
sūryanil ninnŏru suḍudīkkuḍamāy
śūnyāgāśa sarassil
śūnyāgāśa sarassil
vīṇu taṇuttu kiḍannu mayaṅṅi uṇarnnavaḽallo bhūmi
vāyuvilīṟan jīvagaṇaṅṅaḽĕ vāriccūḍiya bhūmi

annu manuṣyan tīrttu bhūmiyil āyiramatbhuda śilppaṅṅaḽ
aḽagāburigaḽ mathurāburigaḽ kalayuḍĕyamarāvadigaḽ
aṣṭaiśvarya samṛddhigaḽ sūḍi anaśvarayāyi bhūmi
saṅgalppattinu siṟagugaḽ kiṭṭi sanāthayāyi bhūmi .....

mannilĕ jīvida khanigaḽil muḻuvan
pŏnnu viḽaññat kāṇgĕ
sūryan kobaṁ kŏṇḍ jvaliccu
śukranu kaṇṇ suvannu
bhūmiyĕ vannu valaṁvaccŏrunāḽ pūndiṅgaḽkkala pāḍi
paṟaññayaykkū devi manuṣyanĕyŏrikkal idilĕ kūḍi
(prabhāda )