Praayam poovaninyanyaoru

പ്രായം പൂവണിഞ്ഞൊരു
Year
Language

പ്രായം...പൂവണിഞ്ഞൊരു പ്രായം
പാത തീര്‍ക്കവെ...
സ്വപ്നങ്ങള്‍ തരും തേരിലേറി
സ്വര്‍ഗ്ഗത്തിന്‍ സുഖം ഒന്നു തേടി
ചൈത്രത്തിന്‍ നറും ഭംഗി കോരി
വരുന്നു നിറം നീളെ തൂകി...
സ്വപ്നങ്ങള്‍ തരും തേരിലേറി
സ്വര്‍ഗ്ഗത്തിന്‍ സുഖം ഒന്നു തേടി
ചൈത്രത്തിന്‍ നറും ഭംഗി കോരി
വരുന്നു നിറം നീളെ തൂകി....
(പ്രായം......)

മാറുന്നല്ലോ കാലം താനേ മാറുന്നല്ലോ
മാനിന്‍ മുന്നില്‍ സിംഹം പോലും തോല്‍ക്കുന്നല്ലോ...
കുന്നിന്‍ പുറങ്ങളില്‍...മഞ്ഞായ്‌ പൊഴിഞ്ഞിടാം
മഞ്ഞിന്‍ തടങ്ങളില്‍ കാറ്റായ് പടര്‍ന്നിടാം
ക്ലച്ചില്ലാതെ ബ്രേക്കില്ലാതെ വന്നെത്തുന്നു
സങ്കല്പത്തിന്‍ സാമ്രാജ്യങ്ങൾ കണ്ടെത്തുന്നു
കിളിയായ് പറക്കുവാന്‍...നദിയായ് ചിരിക്കുവാന്‍..
പുളകം പുതയ്ക്കുവാന്‍...മഴവില്‍ വിരിയ്ക്കുവാന്‍
പാറും നേരം പാറി പോ...പോ...
(പ്രായം......)

പാടുന്നല്ലോ കല്ലോലങ്ങള്‍ പാടുന്നല്ലോ
പാരാവാരം പാടും തിരയില്‍ ഇളകുന്നല്ലോ...
വിണ്ണിന്‍ നിറങ്ങളില്‍ മുങ്ങിത്തുടിക്കുവാന്‍
കന്യാതടങ്ങളില്‍ കതിരായ് വിളങ്ങുവാന്‍
മുന്നില്‍ കാണും പലതും മാറ്റി വന്നെത്തുന്നു...
ആനന്ദത്തിന്‍ ലോകം ഞങ്ങള്‍ കൈയ്യേറുന്നു...
കളിയോടിണങ്ങുവാന്‍...തണലില്‍ മയങ്ങുവാന്‍
ഹരിതം പുതയ്ക്കുവാന്‍...അഴകില്‍ ലയിക്കുവാന്‍
പാറും നേരം പാറി പോ...പോ...
(പ്രായം......)

prāyaṁ...pūvaṇiññŏru prāyaṁ
pāda tīrkkavĕ...
svapnaṅṅaḽ taruṁ terileṟi
svarggattin sukhaṁ ŏnnu teḍi
saitrattin naṟuṁ bhaṁgi kori
varunnu niṟaṁ nīḽĕ tūgi...
svapnaṅṅaḽ taruṁ terileṟi
svarggattin sukhaṁ ŏnnu teḍi
saitrattin naṟuṁ bhaṁgi kori
varunnu niṟaṁ nīḽĕ tūgi....
(prāyaṁ......)

māṟunnallo kālaṁ tāne māṟunnallo
mānin munnil siṁhaṁ poluṁ tolkkunnallo...
kunnin puṟaṅṅaḽil...maññāy‌ pŏḻiññiḍāṁ
maññin daḍaṅṅaḽil kāṭrāy paḍarnniḍāṁ
klaccillādĕ brekkillādĕ vannĕttunnu
saṅgalbattin sāmrājyaṅṅaḽ kaṇḍĕttunnu
kiḽiyāy paṟakkuvān...nadiyāy sirikkuvān..
puḽagaṁ pudaykkuvān...maḻavil viriykkuvān
pāṟuṁ neraṁ pāṟi po...po...
(prāyaṁ......)

pāḍunnallo kallolaṅṅaḽ pāḍunnallo
pārāvāraṁ pāḍuṁ tirayil iḽagunnallo...
viṇṇin niṟaṅṅaḽil muṅṅittuḍikkuvān
kanyādaḍaṅṅaḽil kadirāy viḽaṅṅuvān
munnil kāṇuṁ paladuṁ māṭri vannĕttunnu...
ānandattin logaṁ ñaṅṅaḽ kaiyyeṟunnu...
kaḽiyoḍiṇaṅṅuvān...taṇalil mayaṅṅuvān
haridaṁ pudaykkuvān...aḻagil layikkuvān
pāṟuṁ neraṁ pāṟi po...po...
(prāyaṁ......)