Praayam ninnil kavida rasiccu

പ്രായം നിന്നില്‍ കവിത രചിച്ചു
Year
Language

പ്രായം നിന്നില്‍ കവിത രചിച്ചു
ഋതു ദേവിയായ്....
മോഹം എന്നില്‍ ചിറകു വിരിച്ചു
അനുരാഗമായ്....
ചൊടിയില്‍ ചിരിയുമായ്...
അരികില്‍ അണയു നീ...
ഓ...ഓ...ഓ.....
പ്രായം നിന്നില്‍ കവിത രചിച്ചു
ഋതു ദേവിയായ്....
മോഹം എന്നില്‍ ചിറകു വിരിച്ചു
അനുരാഗമായ്.....

സാസസ സാസസ സാസസ സാസസ
സനിധപ ഗരിസരിഗാ...
നീനിനി നീനിനി നീനിനി നീനിനി
നിധപമ രിസരിഗരീ
സരിഗാ രിഗപാ ഗപധാ പധസാ
സസ സസ സസ സസ...

ഇണ നീ പാടും പുലരീ ഗീതം
ഉയിരില്‍ താനേ അലിയും നാളേ...
(ഇണ നീ...)
അനുഭൂതികളും സുരദൂതികളും..
നറുനെയ്ത്താലം തിരി നീട്ടും...
വാര്‍മുടി പിന്നില്‍ ചീകിയൊതുക്കിയ
ഗോപികയാണോ നീ....
സാഗരകന്യ നിലാവില്‍ ചൂടും
പവിഴച്ചിമിഴോ നീ ....

പ്രായം നിന്നില്‍ കവിത രചിച്ചു
ഋതു ദേവിയായ്....
മോഹം എന്നില്‍ ചിറകു വിരിച്ചു
അനുരാഗമായ്.....

സഖി നീ പാടും അരുവീ തീരം
ഉഷസ്സില്‍ താനേ ഉണരും നാളേ....
(സഖി നീ..)
രതിദേവതയും ഇരുകൈ കൂപ്പും
തരുണീ ഞാനും സ്തുതി പാടും....
മാറില്‍ കനക താഴിക ചൂടും
ആ നക്ഷത്രം നീ...
കണ്ണില്‍ താരക മിന്നിത്തെളിയും
ദേവസ്ത്രീയും നീ....
(പ്രായം നിന്നില്‍...)

prāyaṁ ninnil kavida rasiccu
ṛtu deviyāy....
mohaṁ ĕnnil siṟagu viriccu
anurāgamāy....
sŏḍiyil siriyumāy...
arigil aṇayu nī...
o...o...o.....
prāyaṁ ninnil kavida rasiccu
ṛtu deviyāy....
mohaṁ ĕnnil siṟagu viriccu
anurāgamāy.....

sāsasa sāsasa sāsasa sāsasa
sanidhaba garisarigā...
nīnini nīnini nīnini nīnini
nidhabama risarigarī
sarigā rigabā gabadhā padhasā
sasa sasa sasa sasa...

iṇa nī pāḍuṁ pularī gīdaṁ
uyiril tāne aliyuṁ nāḽe...
(iṇa nī...)
anubhūdigaḽuṁ suradūdigaḽuṁ..
naṟunĕyttālaṁ tiri nīṭṭuṁ...
vārmuḍi pinnil sīgiyŏdukkiya
gobigayāṇo nī....
sāgaraganya nilāvil sūḍuṁ
paviḻaccimiḻo nī ....

prāyaṁ ninnil kavida rasiccu
ṛtu deviyāy....
mohaṁ ĕnnil siṟagu viriccu
anurāgamāy.....

sakhi nī pāḍuṁ aruvī tīraṁ
uṣassil tāne uṇaruṁ nāḽe....
(sakhi nī..)
radidevadayuṁ irugai kūppuṁ
taruṇī ñānuṁ studi pāḍuṁ....
māṟil kanaga tāḻiga sūḍuṁ
ā nakṣatraṁ nī...
kaṇṇil tāraga minnittĕḽiyuṁ
devastrīyuṁ nī....
(prāyaṁ ninnil...)