Praananiledo

പ്രാണനിലേതോ
Year
Language

പ്രാണനിലേതോ പാലമൃ‌തായ് നീ
കാർമുകിൽ‌വർണ്ണാ വരികെന്റെയുണ്ണീ...
ആവണിമുത്തേ...മമ ഭാഗ്യമായ് നീ
ജന്മങ്ങൾ‌ തൻ ലാവണ്യമേ
പുണ്യങ്ങൾ‌ തൻ പൂണാരമേ
ആരാരിരോ...ആരാരിരോ
ആരാരിരോ...ആരാരിരോ...
ആരാരിരോ...ആരാരിരോ...ആരാരിരോ...
പ്രാണനിലേതോ പാലമൃ‌തായ് നീ....

മേഘങ്ങൾ കാവടിയാടും കാവിൽ
മോഹങ്ങൾ കോലമിടുന്നൊരു കണ്ണിൽ...
ശ്രീരാഗം വീണയിൽ വിങ്ങും രാവിൽ
ശ്രീവള്ളിത്തെന്നൽക്കൊടിയേ വായോ...
മഞ്ജുളവാദ്യപ്പൂമഴയിൽ മാർകഴിമാസമണിത്തേരിൽ
മധുരപ്പൊങ്കൽ താലത്തിൽ മംഗലപാണ്ഡ്യനു് ചോറൂണു്
ഇളംപൂ ഒളിയേ വേലാടി വാ...
വാർതിങ്കളേ തേരേറി വാ...നീർപ്പൊങ്കലേ നീരാടി വാ...
ആരാരിരോ...ആരാരിരോ...ആരാരിരോ...
(പ്രാണനിലേതോ...)

ചീരാമച്ചിന്തുമിനുക്കും കാറ്റിൽ
കാവേരിക്കവിത തുടിക്കും നേരം
താലോലം തളിരാമ്പൽ‌ക്കൊടി പോലെ
മാമുണ്ണാൻ പൈങ്കുനിമലരേ വായോ...
ഇളമാൻ കണ്ണിനു ചില്ലാട്ടം പവിഴച്ചുണ്ടിനു തിരുമധുരം
വിളയൂരമ്മൻ തിരുനടയിൽ ശിവകാമിക്കിതു വളകാപ്പു്
ചിരിക്കൂ നീയെൻ മലർമതിയേ...
മഞ്ചൾ‌കുളം പക്കത്തിലൈ...മങ്കൈ മുഖം നെഞ്ചത്തിലൈ...
ആരാരിരോ...ആരാരിരോ...ആരാരിരോ...
(പ്രാണനിലേതോ...)

prāṇaniledo pālamṛ‌tāy nī
kārmugil‌varṇṇā varigĕnṟĕyuṇṇī...
āvaṇimutte...mama bhāgyamāy nī
janmaṅṅaḽ‌ tan lāvaṇyame
puṇyaṅṅaḽ‌ tan pūṇārame
ārāriro...ārāriro
ārāriro...ārāriro...
ārāriro...ārāriro...ārāriro...
prāṇaniledo pālamṛ‌tāy nī....

meghaṅṅaḽ kāvaḍiyāḍuṁ kāvil
mohaṅṅaḽ kolamiḍunnŏru kaṇṇil...
śrīrāgaṁ vīṇayil viṅṅuṁ rāvil
śrīvaḽḽittĕnnalkkŏḍiye vāyo...
mañjuḽavādyappūmaḻayil mārgaḻimāsamaṇitteril
madhurappŏṅgal tālattil maṁgalabāṇḍyanu് soṟūṇu്
iḽaṁpū ŏḽiye velāḍi vā...
vārdiṅgaḽe tereṟi vā...nīrppŏṅgale nīrāḍi vā...
ārāriro...ārāriro...ārāriro...
(prāṇaniledo...)

sīrāmaccinduminukkuṁ kāṭril
kāverikkavida tuḍikkuṁ neraṁ
tālolaṁ taḽirāmbal‌kkŏḍi polĕ
māmuṇṇān paiṅgunimalare vāyo...
iḽamān kaṇṇinu sillāṭṭaṁ paviḻaccuṇḍinu tirumadhuraṁ
viḽayūramman dirunaḍayil śivagāmikkidu vaḽagāppu്
sirikkū nīyĕn malarmadiye...
mañjaḽ‌kuḽaṁ pakkattilai...maṅgai mukhaṁ nĕñjattilai...
ārāriro...ārāriro...ārāriro...
(prāṇaniledo...)