പ്രാണനാഥയെനിക്കു നല്‍കിയ
പരിതാപകരം ദണ്ഡം
പറയുക മമ നാവേ നാവേ.....
നാക്കിനെ അവളൊരു തോക്കുപോലാക്കിയെന്റെ
നേര്‍ക്കു തീയുണ്ടകളാം വാക്കുകളൊഴിച്ചു
അംഗനാമണിമൌലി കൊങ്ങയ്ക്കു പിടിച്ചെന്റെ
ചങ്കുതകരുമാറു തല്ല്ലി
അട്ടഹസിച്ചു ചട്ടമ്പി റാസ്കലെന്നു ചൊല്ലി
പുറത്തു തള്ളി നെഞ്ചിടിച്ചിടുമെന്നെയടിമുടി
ഇഞ്ചിപോലെ ചതച്ചു സുന്ദരി
സിംഹികണക്കു കുതിച്ചൊരു ചൂലുധരിച്ചും
ഉടല്‍ നോക്കിയിടിച്ചും
പ്രാണനാഥയെനിക്കുനല്‍കിയ...........