Poyagaalam pooviricca

പോയകാലം പൂവിരിച്ച
Year
Language

പോയകാലം പൂവിരിച്ച താഴ്വരയില്‍ നിന്നും
ഓര്‍മ്മയാകും പൈങ്കിളി നീ എന്തിനിപ്പോള്‍ വന്നു?
എന്റെ നെഞ്ചിലിരുന്നു?
ആറ്റുവക്കില്‍ ഞങ്ങള്‍ നട്ട ചമ്പകത്തിന്‍ കൊമ്പില്‍
കൂടുവെച്ച പൈങ്കിളിനീ എന്തിനിപ്പോള്‍ വന്നു?
എന്റെ നെഞ്ചിലിരുന്നു?

രണ്ടുമെയ്യില്‍ ഒറ്റജീവന്‍ പണ്ടുവാണിരുന്നു
രണ്ടുനെഞ്ചിന്‍ സ്പന്ദനവും ഏകമായിരുന്നു
മാരിവില്ലും പൂനിലാവും മാറിമാറിവന്നു
മാലകോര്‍ത്തു ജീവിതത്തിന്‍ വാനില്‍ വന്നുനിന്നു

വീട്ടിലെന്നും പൂത്തിരിതന്‍ വെണ്മയായിരുന്നു
പുഞ്ചിരിയാല്‍ അന്ധകാരം ഞങ്ങള്‍ മായ്ചിരുന്നു
പൊട്ടുതൊട്ട പൊന്നിന്‍ താലി പൊട്ടിവീഴരുതേ
വേര്‍പിരിഞ്ഞ സോദരര്‍ തന്‍ ചോരവീഴും മണ്ണില്‍

poyagālaṁ pūviricca tāḻvarayil ninnuṁ
ormmayāguṁ paiṅgiḽi nī ĕndinippoḽ vannu?
ĕnṟĕ nĕñjilirunnu?
āṭruvakkil ñaṅṅaḽ naṭṭa sambagattin kŏmbil
kūḍuvĕcca paiṅgiḽinī ĕndinippoḽ vannu?
ĕnṟĕ nĕñjilirunnu?

raṇḍumĕyyil ŏṭrajīvan paṇḍuvāṇirunnu
raṇḍunĕñjin spandanavuṁ egamāyirunnu
mārivilluṁ pūnilāvuṁ māṟimāṟivannu
mālagorttu jīvidattin vānil vannuninnu

vīṭṭilĕnnuṁ pūttiridan vĕṇmayāyirunnu
puñjiriyāl andhagāraṁ ñaṅṅaḽ māysirunnu
pŏṭṭudŏṭṭa pŏnnin dāli pŏṭṭivīḻarude
verbiriñña sodarar tan soravīḻuṁ maṇṇil