Poy varaam amma poyi varaam
പോയ്‌വരാമമ്മ പോയിവരാം
പൊന്മുട്ടയിടുന്നൊരു പൈങ്കിളിയേ
കൊണ്ടുവരാം അമ്മ കൊണ്ടുവരാം ( പോയ്‌വരാമമ്മ)
പോയിവരുമ്പോളമ്മതരാം
ജോയിമോനൊരു കളിപ്പാവ
പോയിവരുമ്പോളമ്മതരാം
ജോയിമോനൊരു കളിപ്പാവ
കണ്ണടച്ചുതുറക്കണ പാവ
കൈമണികൊട്ടണ പാവ
കായലരികില്‍ പണിയിക്കാമൊരു
കണ്ണാടിമേട പൂമേട
കായലരികില്‍ പണിയിക്കാമൊരു
കണ്ണാടിമേട പൂമേട
ഇട്ടിരിക്കാന്‍ പൊന്‍പലക
ഇരുന്നുണ്ണാന്‍ പൊന്‍തളിക
പോയ്‌വരാമമ്മ പോയിവരാം
പോയിവരുമ്പോളമ്മതരാം കളിപ്പാവ
ജോയിമോനൊരു കളിപ്പാവ
മാറിലിടാന്‍ തീര്‍ത്തുതരാമൊരു
മരതകമാല മണിമാല (മാറിലിടാന്‍)
കണ്ടാലാരും കണ്ണുവെക്കണ
കാശുമാല പവന്‍ മാലാ ( പോയ്‌വരാമമ്മ)
ഓ... ഓ... ഓ..