Povuga nee mannin

പോവുക നീ മണ്ണിന്‍
Language

പോവുക നീ മണ്ണിന്‍ പൊന്‍മകനേ
നോവുകളും നെഞ്ചിന്‍ കൂട്ടില്‍ പേറി
ദൂരെയുണ്ടൊരു കാലവിളക്കുമരം
നീറി നില്‍പ്പൂ തീക്കിളി നിന്നെപ്പൊലെ
നീയുറങ്ങും കാവുകള്‍ നീയുണരും മേടുകള്‍
എന്നിനിയും കാണുക നീ കരയാതെ പൂവേ
(പോവുക നീ )

ജനിമൃതികള്‍ മായിലും നിറയുമതില്‍ മദജലം
മറുനിമിഷം മാഞ്ഞു പോം ചലനമതൊരു ശാസ്ത്രികം
(ജനിമൃതികള്‍)
തിരിയണയും തീരമതോ കുരുക്ഷേത്രഭൂമി
(പോവുക നീ )

നിനവു തന്ന നൊമ്പരം മനമുലയും യാതന
കരിനിഴലിന്‍ അര്‍ച്ചനം കനിവൊഴുകും താഴു്വര
(നിനവു തന്ന)
പൂവിടരും തണ്ടൊടിയും ഇതു ലോക നീതി
(പോവുക നീ )

povuga nī maṇṇin pŏnmagane
novugaḽuṁ nĕñjin kūṭṭil peṟi
dūrĕyuṇḍŏru kālaviḽakkumaraṁ
nīṟi nilppū tīkkiḽi ninnĕppŏlĕ
nīyuṟaṅṅuṁ kāvugaḽ nīyuṇaruṁ meḍugaḽ
ĕnniniyuṁ kāṇuga nī karayādĕ pūve
(povuga nī )

janimṛtigaḽ māyiluṁ niṟayumadil madajalaṁ
maṟunimiṣaṁ māññu poṁ salanamadŏru śāstrigaṁ
(janimṛtigaḽ)
tiriyaṇayuṁ tīramado kurukṣetrabhūmi
(povuga nī )

ninavu tanna nŏmbaraṁ manamulayuṁ yādana
kariniḻalin arscanaṁ kanivŏḻuguṁ tāḻu്vara
(ninavu tanna)
pūviḍaruṁ taṇḍŏḍiyuṁ idu loga nīdi
(povuga nī )