പോവണോ പോവണോ പെണ്ണേ
താമരപ്പെണ്ണേ തിന്താരേ
പോവണോ പോവണോ കണ്ണാ
താമരക്കണ്ണാ തിന്താരാ
കാണാത്ത മാരനെത്തേടി
കാടുകള്‍ ചുറ്റിപ്പോണോനീ?
കാണാത്ത മാരനല്ലല്ലോ
താരയെക്കെട്ടീ പൂത്താലി!
അമ്പിളിപ്പൂവിനെ മുത്താന്‍
മിന്നാമിനുങ്ങേ പോണോ നീ?
കൂട്ടിന്നിണയെ വിളിക്കാന്‍
ചൂട്ടും തെളിച്ചേ പോണൂ ഞാന്‍
മന്ദാരം കൊണ്ടൊരു മാനം
ഇത്തിര താഴെ വീണേ പോല്‍
എന്മണിമാരനു മെയ്യില്‍
എണ്ണക്കറുപ്പും തൂവേര്‍പ്പും
എന്‍ കരള്‍ക്കൂട്ടിലിരിക്കും
പൈങ്കിളിപ്പെണ്ണേ പോവല്ലേ
കണ്ണില്‍ കതിര്‍മഴ പെയ്യും
കന്നിനിലാവേ പോവല്ലേ!