Pottittagarnna kinaavinre mayyatt

പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്‌
Work
Year
Language

പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്
കെട്ടിപ്പിടിച്ചുകരയുന്ന പെണ്ണേ
കെട്ടുകഴിഞ്ഞ വിളക്കിന്‍ കരിന്തിരി
കെട്ടിപ്പിടിച്ചു കരയുന്നതെന്തേ
കെട്ടിപ്പിടിച്ചു കരയുന്നതെന്തേ?

മലര്‍മണം മാഞ്ഞില്ല മധുവിധു തീര്‍ന്നില്ല
മണവാളന്‍ മാത്രം മയങ്ങാന്‍ പോയോ
മരണത്തിന്‍ മണിയറ തന്നിലെക്കള്ളാഹു
മാരനെ മാത്രം മടക്കിവിളിച്ചോ?

എല്ലാപ്രതീക്ഷയും വീണടിഞ്ഞല്ലോ
പള്ളിപ്പറമ്പിലെയാറടിമണ്ണില്‍
കണ്ണീര്‍ ചൊരിഞ്ഞാലുമെന്തിനി കാര്യം
മണ്ണോടു മണ്ണായ് കഴിഞ്ഞല്ലോ മാരന്‍!

pŏṭṭittagarnna kināvinṟĕ mayyatt
kĕṭṭippiḍiccugarayunna pĕṇṇe
kĕṭṭugaḻiñña viḽakkin karindiri
kĕṭṭippiḍiccu karayunnadĕnde
kĕṭṭippiḍiccu karayunnadĕnde?

malarmaṇaṁ māññilla madhuvidhu tīrnnilla
maṇavāḽan mātraṁ mayaṅṅān poyo
maraṇattin maṇiyaṟa tannilĕkkaḽḽāhu
māranĕ mātraṁ maḍakkiviḽicco?

ĕllāpradīkṣayuṁ vīṇaḍiññallo
paḽḽippaṟambilĕyāṟaḍimaṇṇil
kaṇṇīr sŏriññālumĕndini kāryaṁ
maṇṇoḍu maṇṇāy kaḻiññallo māran!