Pottikkarayaam

പൊട്ടിക്കരയാം
Work
Language

പൊട്ടിക്കരയും അമ്മയെക്കണ്ടു
പൊട്ടിച്ചിരിക്കും പൊന്‍‌വിളക്കേ
കണ്ണിതിലൂറും കണ്ണുനീര്‍ വൈര-
ക്കല്ലാക്കിമാറ്റും ചിരിക്കുടുക്കേ
മുത്തുക്കുടമേ നീയുറങ്ങ്
മൊട്ടിട്ടപൂവേ നീയുറങ്ങ്

സന്താപം മാറ്റി മാറിതില്‍ നിന്റെ
ചന്ദനത്തൊട്ടില്‍ തീര്‍ത്തു ഞാൻ‍
രാരിരാരോ രാരിരാരോ രാരിരാരോ രാരിരാരോ
ആരാമപുഷ്പമേ നാളെയും നിന്റെ
ആനന്ദ തേന്‍‌കനി കാണണം

നിന്നെപ്പഴിക്കും പാരിനും നിന്റെ
പുഞ്ചിരിക്കല്‍ക്കണ്ടം നീട്ടി നീ
ആരോമലേ ആരോമലേ ആരോമലേ ആരോമലേ
കൊത്താനടുക്കുന്ന പാമ്പിനെയും
കെട്ടിപ്പിടിക്കുന്ന കണ്മണി

pŏṭṭikkarayuṁ ammayĕkkaṇḍu
pŏṭṭiccirikkuṁ pŏn‌viḽakke
kaṇṇidilūṟuṁ kaṇṇunīr vaira-
kkallākkimāṭruṁ sirikkuḍukke
muttukkuḍame nīyuṟaṅṅ
mŏṭṭiṭṭabūve nīyuṟaṅṅ

sandābaṁ māṭri māṟidil ninṟĕ
sandanattŏṭṭil tīrttu ñān
rārirāro rārirāro rārirāro rārirāro
ārāmabuṣpame nāḽĕyuṁ ninṟĕ
ānanda ten‌kani kāṇaṇaṁ

ninnĕppaḻikkuṁ pārinuṁ ninṟĕ
puñjirikkalkkaṇḍaṁ nīṭṭi nī
āromale āromale āromale āromale
kŏttānaḍukkunna pāmbinĕyuṁ
kĕṭṭippiḍikkunna kaṇmaṇi