Potticcirikkunna nimisannale

പൊട്ടിച്ചിരിക്കുന്ന നിമിഷങ്ങളേ
Year
Language

പൊട്ടിച്ചിരിക്കുന്ന നിമിഷങ്ങളേ
ചിത്രച്ചിറകുള്ള ശലഭങ്ങളേ
നിങ്ങളും ഞാനുമൊരുപോലെ
എന്നുമൊരുപോലെ
(പൊട്ടിച്ചിരിക്കുന്ന..)

വസന്തം മുന്നിൽ വിരിയുന്നു
സുഗന്ധം നിറയുന്നൂ
ഇതുവരെ കാണാത്ത സ്വപ്നങ്ങളിൽ
നാമറിയാതെ അലിയുന്നൂ
അറിയാതെ അലിയുന്നൂ
(പൊട്ടിച്ചിരിക്കുന്ന..)

കാറ്റും കുളിരും തഴുകുന്നൂ
കായലിൽ സംഗീതമൊഴുകുന്നൂ
ഇന്ദ്രിയമഞ്ചിലും അനുഭൂതികൾ തൻ
ഹിന്ദോളമുണരുന്നൂ ഹിന്ദോളമുണരുന്നൂ
(പൊട്ടിച്ചിരിക്കുന്ന..)

pŏṭṭiccirikkunna nimiṣaṅṅaḽe
sitracciṟaguḽḽa śalabhaṅṅaḽe
niṅṅaḽuṁ ñānumŏrubolĕ
ĕnnumŏrubolĕ
(pŏṭṭiccirikkunna..)

vasandaṁ munnil viriyunnu
sugandhaṁ niṟayunnū
iduvarĕ kāṇātta svapnaṅṅaḽil
nāmaṟiyādĕ aliyunnū
aṟiyādĕ aliyunnū
(pŏṭṭiccirikkunna..)

kāṭruṁ kuḽiruṁ taḻugunnū
kāyalil saṁgīdamŏḻugunnū
indriyamañjiluṁ anubhūdigaḽ tan
hindoḽamuṇarunnū hindoḽamuṇarunnū
(pŏṭṭiccirikkunna..)