Potticcirikkunna

പൊട്ടിച്ചിരിക്കുന്ന
Work
Year
Language

പൊട്ടിച്ചിരിക്കുന്ന രാജാവോ
നാണം വിട്ടുപിരിഞ്ഞൊരു നേതാവോ (പൊട്ടിച്ചിരിക്കുന്ന....
മാനത്തു മാണിക്യ മാളിക തീര്‍ക്കാന്‍
വിണ്ണിൽനടക്കും ജേതാവോ
നിന്റെ മനസ്സിലെ കോട്ടകളെല്ലാം
ഞെട്ടി വിറച്ചീടും
നാളെ പൊട്ടിത്തകര്‍ന്നീടും (നിന്റെ മനസ്സിലെ....)
ഓ..സുല്‍ത്താനേ ഓ..മസ്താനേ (2 )

നൃത്തം കളിക്കുന്ന റാണിയോ സ്നേഹം
വിട്ടുപിരിഞ്ഞൊരു ദ്രോഹിയോ (നൃത്തം കളിക്കുന്ന..)
മാനത്തു മാണിക്യ മാളിക തീര്‍ക്കാന്‍
വന്നവനല്ല കേട്ടാലും ഓ..
നിന്റെ മനസ്സിലെ കോട്ടകളെല്ലാം
കത്തിയെരിക്കാനായ്‌ വന്ന
കാട്ടു തീയാണല്ലോ (നിന്റെ മനസ്സിലെ...)
ഞാന്‍ തീയാണ് വന്‍ തീയാണ് (2 )

പുഞ്ചിരിപ്പൂക്കളുമായ്‌ കൊഞ്ചിക്കറങ്ങുന്നോ
വഞ്ചന നിന്‍ നെഞ്ചില്‍ കൊണ്ടുനടക്കുന്നോ
ആടിപ്പാടി ഓടിയണഞ്ഞു
ആയിരം മോഹം മാറിലണഞ്ഞു
പൊന്നരയന്നത്തേരുതെളിച്ചു
ഇന്നുമിറങ്ങീ നീ പെണ്ണേ
ഇന്നുമിറങ്ങീ നീ (പൊന്നരയന്ന...)
ഓ....സുല്‍ത്താനെ ഓ...മസ്താനെ (2 )

നൃത്തം കളിക്കുന്ന റാണിയോ
നാണം വിട്ടുപിരിഞ്ഞൊരു നേതാവോ
നിശ്ചയ ദാർഢ്യത്തിന്‍ അസ്ഥിവാരപ്പാറയിൽ
തങ്കക്കുടത്തിന്റെ ‍ ഗോപുരം തീര്‍ക്കും ഞാന്‍
കാലത്തിന്റെ കാറ്റിളകുമ്പോള്‍
ആയിരം കാതം ദൂരെ തെറിക്കും
തങ്കക്കുടത്തിൻ ഗോപുരമെല്ലാം
മണ്ണിലടിഞ്ഞീടും പെണ്ണേ
മണ്ണിലടിഞ്ഞീടും (തങ്കക്കുടത്തിൻ...)
ഓ....സുല്‍ത്താനെ ഓ...മസ്താനെ
ഞാന്‍ തീയാണ് വന്‍ തീയാണ്
ഓ....സുല്‍ത്താനെ ഓ...മസ്താനെ
ഞാന്‍ തീയാണ് വന്‍ തീയാണ് .......

pŏṭṭiccirikkunna rājāvo
nāṇaṁ viṭṭubiriññŏru nedāvo (pŏṭṭiccirikkunna....
mānattu māṇikya māḽiga tīrkkān
viṇṇilnaḍakkuṁ jedāvo
ninṟĕ manassilĕ koṭṭagaḽĕllāṁ
ñĕṭṭi viṟaccīḍuṁ
nāḽĕ pŏṭṭittagarnnīḍuṁ (ninṟĕ manassilĕ....)
o..sulttāne o..mastāne (2 )

nṛttaṁ kaḽikkunna ṟāṇiyo snehaṁ
viṭṭubiriññŏru drohiyo (nṛttaṁ kaḽikkunna..)
mānattu māṇikya māḽiga tīrkkān
vannavanalla keṭṭāluṁ o..
ninṟĕ manassilĕ koṭṭagaḽĕllāṁ
kattiyĕrikkānāy‌ vanna
kāṭṭu tīyāṇallo (ninṟĕ manassilĕ...)
ñān dīyāṇ van dīyāṇ (2 )

puñjirippūkkaḽumāy‌ kŏñjikkaṟaṅṅunno
vañjana nin nĕñjil kŏṇḍunaḍakkunno
āḍippāḍi oḍiyaṇaññu
āyiraṁ mohaṁ māṟilaṇaññu
pŏnnarayannatterudĕḽiccu
innumiṟaṅṅī nī pĕṇṇe
innumiṟaṅṅī nī (pŏnnarayanna...)
o....sulttānĕ o...mastānĕ (2 )

nṛttaṁ kaḽikkunna ṟāṇiyo
nāṇaṁ viṭṭubiriññŏru nedāvo
niścaya dārḍhyattin asthivārappāṟayil
taṅgakkuḍattinṟĕ goburaṁ tīrkkuṁ ñān
kālattinṟĕ kāṭriḽagumboḽ
āyiraṁ kādaṁ dūrĕ tĕṟikkuṁ
taṅgakkuḍattin goburamĕllāṁ
maṇṇilaḍiññīḍuṁ pĕṇṇe
maṇṇilaḍiññīḍuṁ (taṅgakkuḍattin...)
o....sulttānĕ o...mastānĕ
ñān dīyāṇ van dīyāṇ
o....sulttānĕ o...mastānĕ
ñān dīyāṇ van dīyāṇ .......