Poru nee vaarilam sandralekhe

പോരു നീ വാരിളം ചന്ദ്രലേഖേ
Work
Year
Language

പോരു നീ വാരിളം ചന്ദ്രലേഖേ
ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍
ഉള്ളില്‍ മൂളും സാരംഗീ നിന്‍
ശ്രീലാലാപം കേള്‍ക്കും നേരം
നൂപുരം കൊരു‍ക്കുമീ യമുന ധന്യയായ്
(പോരു നീ)

ഓരോ സ്വരമുകുളങ്ങള്‍
ഇതളിടുമേതോ രാവിന്നാരാമത്തില്‍
മഞ്ഞിന്‍ കുളുര്‍മണിയെണ്ണും
മനസ്സിലെ മൗനം ചാര്‍ത്തും കാശ്മീരത്തില്‍
വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ
വരമൊഴി രാധേ നിന്‍ ഗീതമാവാന്‍
സ്വര്‍ണ്ണത്തേരില്‍ വരും മായക്കണ്ണനെ നിന്‍
മടുമലര്‍മിഴിമുനയാല്‍ മൂടുമോ
(പോരു നീ)

കാറ്റിന്‍ കരകമലങ്ങള്‍
വിതറിയ മേഘം ചാര്‍ത്തും നക്ഷത്രങ്ങള്‍
ആരോ പ്രിയതരമായ് നിന്‍
മണിമുടി മൂടാന്‍ തേടും മുത്താകുമ്പോള്‍
ശുഭലയദര്‍ശനേ നിന്‍ നെറ്റിപ്പൊട്ടിടാന്‍
സുമധുരചന്ദനം ചാലിക്കുമ്പോള്‍
കുംഭപ്പൗര്‍ണമിതന്‍ തങ്കക്കൈവിരലില്‍
ഒരു മണിമോതിരമായ് മിന്നി ഞാന്‍
(പോരു നീ)

poru nī vāriḽaṁ sandralekhe
ṣājahān dīrttŏrī raṁgabhūvil
uḽḽil mūḽuṁ sāraṁgī nin
śrīlālābaṁ keḽkkuṁ neraṁ
nūburaṁ kŏrukkumī yamuna dhanyayāy
(poru nī)

oro svaramuguḽaṅṅaḽ
idaḽiḍumedo rāvinnārāmattil
maññin kuḽurmaṇiyĕṇṇuṁ
manassilĕ maunaṁ sārttuṁ kāśmīrattil
vanalada sāñjāḍuṁ niṟavaḽḽikkuḍililĕ
varamŏḻi rādhe nin gīdamāvān
svarṇṇatteril varuṁ māyakkaṇṇanĕ nin
maḍumalarmiḻimunayāl mūḍumo
(poru nī)

kāṭrin karagamalaṅṅaḽ
vidaṟiya meghaṁ sārttuṁ nakṣatraṅṅaḽ
āro priyadaramāy nin
maṇimuḍi mūḍān deḍuṁ muttāgumboḽ
śubhalayadarśane nin nĕṭrippŏṭṭiḍān
sumadhurasandanaṁ sālikkumboḽ
kuṁbhappaurṇamidan daṅgakkaiviralil
ŏru maṇimodiramāy minni ñān
(poru nī)