Pormulakkaccayumaay

പോര്‍മുലക്കച്ചയുമായ്‌
Year
Language

പോർമുലക്കച്ചയുമായ് ശയനവേഷത്തിൽ
പാർവണചന്ദ്രികയിറങ്ങി വന്നൂ
അമ്പിളിത്താലത്തിൽ താംബൂലമൊരുക്കീ
ചെമ്പകമലർമെത്ത നിവർത്തി
ചന്ദനമണിയറ വാതിൽ തുറന്നവൾ
ഉമ്മറപ്പടി ചാരിയിരുന്നു എന്തിനോ
ഉമ്മറപ്പടി ചാരിയിരുന്നു

കല്യാണ വീട്ടിലെ കിടപ്പറയിൽ രാഗ
കല്ലോലമലതല്ലും ഹൃദയവുമായ്
മാടി വിളിക്കുന്നതാരെ നീ നാണത്തിൻ
മൂടുപടമണിഞ്ഞ മണവാട്ടി മഞ്ഞിൻ
മൂടു പടമണിഞ്ഞ മണവാട്ടി (പോർമുല...)

pormulakkaccayumāy śayanaveṣattil
pārvaṇasandrigayiṟaṅṅi vannū
ambiḽittālattil tāṁbūlamŏrukkī
sĕmbagamalarmĕtta nivartti
sandanamaṇiyaṟa vādil tuṟannavaḽ
ummaṟappaḍi sāriyirunnu ĕndino
ummaṟappaḍi sāriyirunnu

kalyāṇa vīṭṭilĕ kiḍappaṟayil rāga
kallolamaladalluṁ hṛdayavumāy
māḍi viḽikkunnadārĕ nī nāṇattin
mūḍubaḍamaṇiñña maṇavāṭṭi maññin
mūḍu paḍamaṇiñña maṇavāṭṭi (pormula...)