Porinu por

പോരിനു പോര്‌
Year
Language

പോരിന്നു് പോരുകൊണ്ടു് ആടുമെന്നതു് ആരോ
പാട്ടിന്നു് പാട്ടെടുത്തു് പാടുമെന്നതു് ആരോ
നാട്യത്തില്‍ മന്നനെന്നു് പേരെടുത്ത ആളു്
നാടാകെ എന്നെപ്പറ്റി ചൊല്ലും കാര്യം കേൾ‌ക്കു്
എന്നോടായാടി നോക്കുന്നോ
പിന്‍പാട്ടു് പാടി നോക്കുന്നോ
കൈത്താളം മുട്ടി നോക്കുന്നോ
കേള്‍ക്കാതെ ഓടിപ്പോകുന്നോ...

സ്വര്‍ണ്ണപ്പതക്കം എന്നില്‍ പതിക്കും
എന്റെ കരങ്ങള്‍ നേടും ജയങ്ങള്‍
പോരിന്നു് പോരുകൊണ്ടു് ആടി വന്നതു് കാണു്
പാട്ടിന്നു് പാട്ടെടുത്തു് പാടി വന്നതു് കേൾ‌ക്കു്
നാട്യത്തില്‍ മന്നനെന്നു് പേരെടുത്ത ആളു്
നാടാകെ എന്നെപ്പറ്റി ചൊല്ലും കാര്യം കേൾ‌ക്കു്
(എന്നോടായാടി....)

റിങ്കോ...റിങ്കോ...റിങ്കോ...
എന്നോടു് മത്സരിക്കാതെ
അങ്കം നീ മാറി തുള്ളാതെ
എപ്പോഴും വിജയം എന്‍ ഭാഗം
ഇപ്പോഴോ തോല്‍വി നിന്‍ ഭാഗം...

വാക്കില്‍ നിനക്കു്..മേളം എനിക്കു്
നെഞ്ചില്‍ എനിക്കു്...ധൈര്യം ഇരിക്കേ..
സംഗീതനാധനിങ്ങുണ്ടു്
സന്തോഷനാളമങ്ങുണ്ടു്
ചിന്തിക്കും രാഗമേതെന്നു്
തുള്ളിക്കും താളമിന്നൊന്നു്
തതിംതാ...തതിംതാ...തതിംതാ...

എല്ലാ കലയ്ക്കും ഞാനേ വിളക്കം
എന്തും വിളങ്ങും ദേഹമടക്കം
സമ്മാനം എന്തു തന്നീടാന്‍
ചൊല്ലാമോ കൊണ്ടു നല്‍കാം ഞാന്‍
ആടേണ്ട ആട്ടമെന്തായി
അയ്യയ്യോ ഓട്ടമായ്പ്പോയി
കൺകള്‍ മറയ്ക്കും ഗര്‍വ്വം കുറയ്ക്കൂ
താനേ ഉണർ‌ന്നു് തമ്മില്‍ അറിയൂ....
(പോരിന്നു് പോരുകൊണ്ടു്...)

porinnu് porugŏṇḍu് āḍumĕnnadu് āro
pāṭṭinnu് pāṭṭĕḍuttu് pāḍumĕnnadu് āro
nāṭyattil mannanĕnnu് perĕḍutta āḽu്
nāḍāgĕ ĕnnĕppaṭri sŏlluṁ kāryaṁ keḽ‌kku്
ĕnnoḍāyāḍi nokkunno
pinpāṭṭu് pāḍi nokkunno
kaittāḽaṁ muṭṭi nokkunno
keḽkkādĕ oḍippogunno...

svarṇṇappadakkaṁ ĕnnil padikkuṁ
ĕnṟĕ karaṅṅaḽ neḍuṁ jayaṅṅaḽ
porinnu് porugŏṇḍu് āḍi vannadu് kāṇu്
pāṭṭinnu് pāṭṭĕḍuttu് pāḍi vannadu് keḽ‌kku്
nāṭyattil mannanĕnnu് perĕḍutta āḽu്
nāḍāgĕ ĕnnĕppaṭri sŏlluṁ kāryaṁ keḽ‌kku്
(ĕnnoḍāyāḍi....)

ṟiṅgo...ṟiṅgo...ṟiṅgo...
ĕnnoḍu് matsarikkādĕ
aṅgaṁ nī māṟi tuḽḽādĕ
ĕppoḻuṁ vijayaṁ ĕn bhāgaṁ
ippoḻo tolvi nin bhāgaṁ...

vākkil ninakku്..meḽaṁ ĕnikku്
nĕñjil ĕnikku്...dhairyaṁ irikke..
saṁgīdanādhaniṅṅuṇḍu്
sandoṣanāḽamaṅṅuṇḍu്
sindikkuṁ rāgamedĕnnu്
tuḽḽikkuṁ tāḽaminnŏnnu്
tadiṁtā...tadiṁtā...tadiṁtā...

ĕllā kalaykkuṁ ñāne viḽakkaṁ
ĕnduṁ viḽaṅṅuṁ dehamaḍakkaṁ
sammānaṁ ĕndu tannīḍān
sŏllāmo kŏṇḍu nalgāṁ ñān
āḍeṇḍa āṭṭamĕndāyi
ayyayyo oṭṭamāyppoyi
kaṇgaḽ maṟaykkuṁ garvvaṁ kuṟaykkū
tāne uṇar‌nnu് tammil aṟiyū....
(porinnu് porugŏṇḍu്...)