Poovullameda

പൂവുള്ളമേട
Year
Language

പൂവുള്ള മേടകാണാന്‍ പൂതുള്ളും മേടുകാണാന്‍
പോയിവരാം പോയിവരാം പൂങ്കുരുവികളേ
പുഴകടക്കാന്‍ തോണിയുണ്ടോ
തോണിക്കു തുഴയുണ്ടോ തുഴയുമ്പം പാടാനൊരു പാട്ടുമുണ്ടോ?
താതിത്തകതാതിത്തകാ താമരക്കിളിപാട്
തൈതിത്തക തൈതിത്തക തക്കിളിപോലാട്

പഴമ്പാട്ടിന്‍ തോണിയേറിയക്കരെച്ചെന്നാല്‍
മഴയുടെ മയിലാട്ടം കാണാം
തൂവാനപ്പൂങ്കിളി തുള്ളുന്നകാണാം
തൂശനിലത്താളം കേള്‍ക്കാം
പൂരം കാണാം തുള്ളുംചിലമ്പുമായ്
പൂതം വരുന്നവരവുകാണാം
താതിത്തകതാതിത്തകാ താമരക്കിളിപാട്
തൈതിത്തക തൈതിത്തക തക്കിളിപോലാട്

പഴമ്പാട്ടിന്‍ തോണിയേറിയക്കരെച്ചെന്നാല്‍
കരിനാഗക്കളം‌പാട്ട് കേള്‍ക്കാം
പൂവാലനണ്ണാന്റെ തുള്ളല്‍ കാണാം
പൂച്ചാക്കല്‍ ഉത്സവം കാണാം
ഓണം കാണാം തുമ്പികള്‍ ചാര്‍ത്തിടും
ഓണവെയിലിന്‍ ചിറ്റാടകാണാം
പൂവുള്ള മേട കാണാന്‍ .....

pūvuḽḽa meḍagāṇān pūduḽḽuṁ meḍugāṇān
poyivarāṁ poyivarāṁ pūṅguruvigaḽe
puḻagaḍakkān doṇiyuṇḍo
toṇikku tuḻayuṇḍo tuḻayumbaṁ pāḍānŏru pāṭṭumuṇḍo?
tādittagadādittagā tāmarakkiḽibāṭ
taidittaga taidittaga takkiḽibolāṭ

paḻambāṭṭin doṇiyeṟiyakkarĕccĕnnāl
maḻayuḍĕ mayilāṭṭaṁ kāṇāṁ
tūvānappūṅgiḽi tuḽḽunnagāṇāṁ
tūśanilattāḽaṁ keḽkkāṁ
pūraṁ kāṇāṁ tuḽḽuṁcilambumāy
pūdaṁ varunnavaravugāṇāṁ
tādittagadādittagā tāmarakkiḽibāṭ
taidittaga taidittaga takkiḽibolāṭ

paḻambāṭṭin doṇiyeṟiyakkarĕccĕnnāl
karināgakkaḽaṁ‌pāṭṭ keḽkkāṁ
pūvālanaṇṇānṟĕ tuḽḽal kāṇāṁ
pūccākkal utsavaṁ kāṇāṁ
oṇaṁ kāṇāṁ tumbigaḽ sārttiḍuṁ
oṇavĕyilin siṭrāḍagāṇāṁ
pūvuḽḽa meḍa kāṇān .....